Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]
അമ്മുവിനെയും ആണ് ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ദീപ്തി വേഗം വീട്ടിൽ പോവാൻ തിരക്ക് കൂട്ടി അനഘയും കൂടെ കൂടിയപ്പോൾ ദീപുവിന് അവരെ കൂട്ടി വീട്ടിലേക്ക് പോവേണ്ടി വന്നു)
ദീപക് : അജു ഞങ്ങൾ നടക്കട്ടെ നീ മീറ്റിംഗ് കഴിഞ്ഞിട്ട് എന്തായാലും വരണം ഇന്നലത്തെ പോലെ ആവരുത്
അജു : ആ ഡാ ഞാൻ എന്തായാലും വന്നിരിക്കും
(അങ്ങനെ അവർ ചന്ദ്രോത്ത് തറവാട്ടിലേക്ക് തിരിച്ചു അവർ പോയതും അജു നേരെ അച്ചുവിൻ്റെയും അമ്മുവിൻ്റെയും അടുത്തേക്ക് ചെന്നു )
അജു : ഹലോ എന്താ എന്ത് പറ്റി നിങ്ങൾ ആരേയാ ഈ നോക്കുന്നേ
അമ്മു : അറിഞ്ഞിട്ടെന്തിനാ സാറ് പോയാട്ടെ
അജു : ഞാൻ തന്നോട് അല്ല ചോദിചെ ഈ കുട്ടിയോടാ
അച്ചു : എൻ്റെ അനിയനെ കാണാൻ ഇല്ല തൊഴുകുമ്പോൾ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ആ പ്രശ്നത്തിൻ്റെ ഇടയിൽ അവനെ ശ്രദ്ധിക്കാനും മറന്നു ( അച്ചു അറിയാതെ തന്നെ കരഞ്ഞു പോയിരുന്നു )
അജു : താൻ വിഷമിക്കാതെ നമുക്ക് നോക്കാം (അങ്ങനെ അജുവും സച്ചുവിനേ തിരയാൻ തുടങ്ങി അങ്ങനെ തിരഞ്ഞു തിരഞ്ഞു അജു അവൻ്റെ കാറിൻ്റെ അടുത്തേക്ക് ചെന്നു കാർ നിരുത്തിയത്തിൻ്റെ അപ്പുറം കുറച്ച് താഴ്ചയുള്ള സ്ഥലമാണ് അജു അങ്ങോട്ട് കൂടി ഒന്ന് നോക്കി അപ്പോൾ കാണുന്നത് അവിടെ ബോധം പോയി കിടക്കുന്ന സചുവിനെയാണ് അജു വേഗം താഴെ ഇറങ്ങി സച്ചുവിനെ എടുത്ത് എങ്ങനെയോ മുകളിലേക്ക് കയറി വന്നു അജുവിൻ്റെ കയ്യിൽ ബോധം പോയി കിടക്കുന്ന സച്ചുവിനെ കണ്ട് അച്ചു പേടിച്ച് കരഞ്ഞുപോയി അമ്മുവിൻ്റെ സ്ഥിതിയും അത് തന്നെയായിരുന്നു )
അജു : പേടിക്കേണ്ട വീണതിൻ്റെ ഷോക്കിൽ ബോധം പോയതാവും വേഗംഹോസ്പിറ്റലിൽ കൊണ്ട് പോകാം
വാ വന്നു വണ്ടിയിൽ കയറ്
( അജു അവരെ വേഗം കാറിൽ കയറ്റി ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി അതിവേഗം നീങ്ങി അച്ചുവാണെങ്കിൽ സച്ചുവിനെ ചേർത്ത് പിടിച്ചു കരയുകയായിരുന്നു അമ്മു കുറേ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു ....
അധികം സമയമെടുക്കാതെ അജു അവരെ ഹോസ്പിറ്റലിൽ എത്തിച്ചു
സച്ചുവിനെ നേരെ കേഷ്വാലിറ്റിയിൽആണ് കയറ്റിയത് കുറച്ച് നേരത്തെ ഡോക്ടേഴ്‌സിൻ്റെ
💬 Comments
View all comments