0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 394

പരിശ്രമത്താൽ സച്ചു ഓക്കെ ആയി ബോധം വന്ന സച്ചു ആദ്യം തിരക്കിയത് അച്ചുവിനെയായിരുന്നു അച്ചു അവനെ കാണാൻ കയറിയ സമയം കൊണ്ട് അജു പോയി ബിൽ എല്ലാം സെറ്റിൽ ചെയ്തിരുന്നു )
അജു : ഡോക്ടർ ആ കുട്ടിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്
Dr : ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല വീണതിൻ്റെ ഷോക്കിൽ ബോധം പോയതാണ് വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്റ്റാർജ് ആക്കം അല്ലെങ്കിൽ ഇന്നൊരു ദിവസം നിന്ന് നാളെ പോയാലും മതി നിങ്ങളുടെ തീരുമാനം പോലെ എന്ത് വേണമെങ്കിലും ചെയ്യാം
അജു : അതേ എന്താ ചെയ്യേണ്ടത് ( അജു അമ്മുവിനോട് ചോദിച്ചു )
അമ്മു : ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് പറയാം
( അമ്മു നേരെ അച്ചുവിനെ കാണാൻ കേഷ്വാലിറ്റിയിൽ കയറി അച്ചു അപ്പോഴും കണ്ണീർ ഒഴുക്കികൊണ്ട് സച്ചുവിൻ്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു
അമ്മു ഡോക്ടർ പറഞ്ഞ കാര്യം അചുവിനോട് പറഞ്ഞു)
അമ്മു : അച്ചു എന്താ ചെയ്യേണ്ടത് നീ എന്തെങ്കിലും ഒന്ന് പറ
അച്ചു : എനിക്ക് അറിയില്ല അമ്മൂസെ എന്താ ചെയ്യേണ്ടത് എന്ന് എൻ്റെ കുട്ടിക്ക് എന്ത് സന്തോഷം ആയിന്നു ഇന്ന് എൻ്റെ പിറന്നാൾ ദിവസം തന്നെ എൻ്റെ കുട്ടിക്ക് ഇത് സംഭവിച്ചല്ലോ
അമ്മു : അച്ചു നീ ഇങ്ങനെ കരയല്ലേ സംഭവിക്കേണ്ടത് സംഭവിച്ചു പിന്നെ നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ മതി കരച്ചിൽ നിർത്ത്
( സച്ചുവിന് ഇപ്പോ പേടിക്കാൻ മാത്രം ഒന്നുമില്ല അവൻ ചെറിയ മയക്കത്തിൽ ആയിരുന്നു അമ്മു അച്ചുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു അവിടെ ഉള്ള നഴ്‌സിനോട് പറഞ്ഞു അവർ പുറത്തിറങ്ങി )
അച്ചു : അമ്മു അയാൾ എവിടെ അല്ല ബിൽ അടക്കേണ്ടെ എത്രയാ ബിൽ അവർ വല്ലതും പറഞ്ഞോ പൈസയെ കുറിച്ച് എനിക്ക് ആകെ പേടി ആവുന്നു എൻ്റെ കയ്യിൽ ആകെ 500 രൂപയെ ഉള്ളൂ അതും വീട്ടിൽ ആണ് പൈസക്ക് ഇനി എന്താ ചെയ്യാ
അമ്മു :

💬 Comments

View all comments