0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 395

അച്ചു നീ ഒന്ന് അടങ്ങ് കാശ് നമുക്ക് എങ്ങനെയെങ്കിലും ശരിയാക്കാം
(അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ടിട്ടാണ് അർജുൻ അങ്ങോട്ട് വന്നത് )
അജു : ഹലോ എക്സ്‌ക്യൂസ് മി
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ സച്ചുവിന്
അജു : ഹേയ് പേടിക്കാൻ ഒന്നുമില്ല ഡോക്ടർ പറഞ്ഞത് ഇന്ന് തന്നെ വേണമെങ്കിൽ പോകാം അല്ലെങ്കിൽ ഇന്നൊരു ദിവസം ഇവിടെ നിന്ന് നാളെ പോയാലും മതി എന്നാ പറഞ്ഞത്
അമ്മു : ഡീ ഇത് തന്നെയല്ലേ ഞാൻ നിന്നോട് പറഞ്ഞത് ഇപ്പൊ സമാധാനം ആയോ
അച്ചു : മ്മ്... നമുക്ക് ഇന്ന് തന്നെ പോവാം ഇന്ന് ഇവിടെ നിന്നാൽ നാളേക്ക് ഒരുപാട് പൈസ ആവും അതാ
അമ്മു : അച്ചു ഞാൻ അമ്മയെ ഒന്ന് വിളിച്ച് നോക്കട്ടെ അമ്മയുടെ കയ്യിൽ കാശ് ഉണ്ടോ എന്ന്
അച്ചു : അമ്മു അത് വേണ്ടേടി ഞങ്ങൾക്ക് വേണ്ടി നിങ്ങൾ കൂടി ബുദ്ധിമുട്ടുന്നത് കണ്ടാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല
ഒട്ടും ഭാഗ്യമില്ലാത്ത രണ്ടു ജന്മങ്ങളാ ഞങ്ങൾ രണ്ടും
അമ്മു : ഡീ നീ ഞങ്ങളെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ നിൻ്റെ അനിയൻ എന്ന് പറഞ്ഞാൽ അത് എൻ്റെ അനിയൻ കൂടിയാണ് അവനു വേണ്ടി ബുദ്ധിമുട്ടാൻ എനിക്ക് സന്തോഷമേ ഉള്ളൂ
( അച്ചുവിൻ്റെയും അമ്മുവിൻ്റെയും സംസാരം കേട്ട് നിന്ന അജുവിന് അവരുടെ സ്നേഹ ബന്ധത്തോട് അസൂയ തോന്നി ഇക്കാലത്ത് സ്വന്തം കാര്യം നോക്കി നടക്കുന്ന ആളുകൾ ആണ് അധികവും അതിനിടയിൽ ഇങ്ങനെ രണ്ടു പെൺകുട്ടികളെ കാണാൻ സാധിച്ചല്ലോ എന്ന് ആല്ലോജിച്ചപ്പോൾ അജുവിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ശേഷം അവൻ അവരോടായി പറഞ്ഞു )
അജു : അതെ നിങ്ങൾ ക്യാഷിൻ്റെ കാര്യം ആലോചിച്ച് ടെൻഷൻ ആവേണ്ട ഇത് വരെ ഉള്ള ബിൽ ഞാൻ സെറ്റിൽ ചെയ്തിട്ടുണ്ട് ഇനി ഇന്ന് ഇവിടെ നിന്ന് നാളെ പോയാൽ പോരെ നിങ്ങൾക്ക് ക്യാഷിൻ്റെ കാര്യം ആലോചിച്ച് നിങ്ങൾ പേടിക്കേണ്ട ഞാൻ ഉണ്ട് കൂടെ
അച്ചു : അയ്യോ സാർ അതൊന്നും വേണ്ട ഞങ്ങൾക്ക് ഇന്ന്

💬 Comments

View all comments