0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Author : kkstories Read All Parts 396

തന്നെ പോണം വീട്ടിൽ വേറെ ആരുമില്ല അനിയന് ഇപ്പൊ കുഴപ്പമില്ല എന്നല്ലേ പറഞ്ഞത് സാർ ഇനി ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടേണ്ട
അമ്മു : സാർ അമ്പലത്തിൽ വച്ചു എന്തൊക്കെയോ പറഞ്ഞു സാർ ക്ഷമിക്കണം
അജു : അതേ നിങ്ങൾ ആദ്യം ഈ സാറ് വിളി ഒന്ന് നിർത്തൂ എൻ്റെ പേര് അർജുൻ അജു എന്ന് വിളിക്കും നിങ്ങൾക്കും അങ്ങനെ വിളിക്കാം
അമ്മു : അത് ശരിയാവില്ല സാർ ഇപ്പൊ നിങ്ങൾ ഞങ്ങൾക്ക് ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് ഞങ്ങളെ ഈ സാഹചര്യത്തിൽ സഹായിച്ച സാറിനെ ഞങ്ങൾ എങ്ങനെ പേരെടുത്ത് വിളിക്കും
അച്ചു : ഞങ്ങൾക്ക് അങ്ങനെ വലിയ ആൾക്കരോട് ഇടപ്പെട്ട് പരിചയം ഒന്നുമില്ല ഇപ്പൊ ചെയ്തു തന്ന സഹായത്തിനു ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും എനിക്ക് സ്വന്തം എന്ന് പറയാൻ എൻ്റെ അനിയനെ ഉള്ളൂ അവനെ രക്ഷിക്കാൻ ഞങ്ങളെ സഹായിച്ച സാറിന് കോടി പുണ്ണ്യം കിട്ടും
അജു : ഞാൻ പറഞ്ഞില്ലേ സാർ എന്നൊന്നും വിളിക്കേണ്ട എന്ന് നിങ്ങൾക്ക് ഇനി നിങ്ങളുടെ ഇഷ്ടം അല്ലാതെ ഞാൻ എന്താ പറയുക ക്യാഷ് ഉണ്ടെന്ന് കരുതി ആരും അത്ര വലിയവൻ ഒന്നും അല്ലെടോ മുകളിൽ ഒരാളില്ലെ അയാൾക്ക് എല്ലാവരും ഒരുപോലെയാണ്
ആ പിന്നെ ഞാൻ നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു എന്താ നിങ്ങളുടെ പേര്
അമ്മു : ഞാൻ അമൃത അമ്മു എന്ന് വിളിക്കും ഇത് അച്ചു അശ്വതി ഇവളുടെ അനിയൻ ആണ് അത് സച്ചിൻ ഞങ്ങളുടെ സച്ചു
അച്ചു : സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എൻ്റെ അനിയനെ രക്ഷിക്കാൻ മനസുകാണിച്ച സാറിന് നല്ലതേ വരൂ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചോളാം
( അജു അച്ചുവിൻ്റെ സംസാരം കേട്ട് അവളെ തന്നെ നോക്കി നിന്നുപോയി കാരണം സൗമ്യതയോടുള്ള അവളുടെ സംസാരവും ആരെയും പിടിച്ചുലക്കുന്ന അവളുടെ ഭംഗിയും തന്നെയായിരുന്നു കാരണം അജുവിന് അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം തോന്നി എന്നാൽ അതിന് പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് അവൻ അതിന് മുതിർന്നില്ല നാളിതുവരെ ഒരു പെണ്ണിനോടും തോന്നാത്ത

💬 Comments

View all comments