0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 4 [Mikhael]

Author : kkstories Read All Parts 221

പോയെ
അമ്മു : എന്താ മോളെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ
അച്ചു : അതിനുള്ള യോഗ്യതയൊന്നും നമുക്കില്ലെടി മോളെ
അമ്മു : അല്ല അമ്പൽത്തിൽ വച്ചു രണ്ടാളും കണ്ണും കണ്ണും നോക്കി നിന്നല്ലോ കുറച്ച് നേരം
അച്ചു : എടി അത് പെട്ടെന്ന് കൂട്ടി മുട്ടിയ ഷോക്കിൽ നോക്കിയത് ആണ് അല്ലാതെ വേറെ ഒന്നുമല്ല

അമ്മു : അച്ചു എടീ അച്ഛൻ വന്ന് കാര്യങ്ങൾ അറിഞ്ഞാൽ എന്താവും സ്ഥിതി
അച്ചു : എനിക്ക് അറിയില്ല അമ്മൂസേ
അമ്മു : നീ വാ നമുക്ക് വീട്ടിലേക്ക് പോവാം

( അങ്ങനെ അവർ വീട്ടിൽ എത്തി അമ്മുവും അച്ചുവും വീട്ടിലെ പണിയെല്ലാം ഒരുക്കുകയായിരുന്നു അപ്പോഴാണ് അച്ചുവിൻ്റെ അച്ഛൻ അങ്ങോട്ട് വന്നത്)
അമ്മു : അച്ചു ഡീ ദേ അച്ഛൻ വരുന്നു ( കൃഷ്ണൻ അതായിരുന്നു അച്ചുവിൻ്റെ അച്ഛൻ്റെ പേര് കിട്ടുന്ന കാശിനു മുഴുവൻ കുടിച്ചു നടക്കുന്ന പ്രകൃതം ആയിരുന്നു അയാളുടെ )
അച്ചു : ഇന്നും നാലുകാലിൽ ആണല്ലോ വരവ് എന്നാ ഞങ്ങളുടെ ഈ ദുരിതം ഒന്ന് മാറുക എൻ്റെ കൃഷ്ണാ

കൃഷ്ണൻ : എന്താ ഡീ നീ ഇപ്പൊ വിളിച്ചത് സ്വന്തം തന്തയെ പേര് പറഞ്ഞു വിളിക്കുന്നോടി ഒരുംമ്പെട്ടോളെ (കൃഷ്ണൻ അച്ചുവിൻ്റെ മുടിയിൽ പിടിച്ച് വലിച്ചു )

അച്ചു : ആ... അച്ഛാ ഞാൻ അച്ഛനെ വിളിച്ചത് അല്ല ദൈവത്തെ വിളിച്ചത് ആണ് ( അച്ചു കരഞ്ഞു പറഞ്ഞു അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ കൃഷ്ണൻ നിലത്തേക്ക് വീണു മുടിയിലെ പിടുത്തം വിട്ടത് കൊണ്ട് എന്താ എന്ന് അറിയാൻ നോക്കിയ അച്ചു കാണുന്നത് നിലത്ത് ബോധം കെട്ടു കിടക്കുന്ന അച്ഛനെയാണ്)

അമ്മു : ഡീ നിനക്ക് എന്തെങ്കിലും പറ്റിയോ അച്ഛൻ
അച്ചു : എനിക്ക് ഒന്നുമില്ലെടി ഇതൊക്കെ ഇവിടെ പതിവ് ഉള്ളതല്ലേ അച്ഛൻ്റെ ബോധം പോയതാ മൂക്ക് മുട്ടെ കുടിച്ചിട്ടല്ലെ എന്നും വരാറ് എന്നെ കുറിച്ച് വേണ്ട സച്ചുവിനെങ്കിലും എന്തെങ്കിലും വാങ്ങി കൊടുന്നൂടെ അവനും ആഗ്രഹം ഉണ്ടാവില്ലേ അച്ഛൻ കടയിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന മിഠായിയും ബേക്കറി പലഹാരവും കഴിക്കാൻ ഉള്ള ആഗ്രഹം ( അച്ചു ഒരു വിതുംമ്പലോടെ അമ്മുവിനോട് പറഞ്ഞു )

അമ്മു : എല്ലാം ശരിയാവും ട്ടോ നീ ഇങ്ങനെ കരയല്ലേ
അല്ല രാത്രിക്ക് ഉള്ള ഭക്ഷണം തയ്യാറാക്കണ്ടെ
അമ്മു : ആ വേണം അത്

💬 Comments

View all comments