Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 4 [Mikhael]
ഞാൻ മറന്നു ഈ തിരക്കിൻ്റെ ഇടയിൽ
( അപ്പോഴേക്കും ശാരദ കയ്യിൽ രണ്ടു പാത്രവുമായി വന്നു )
അച്ചു : എന്താ ചേച്ചി ഇത്
ശാരദ : ഇന്നിനി ചോറും കറിയുമൊന്നും വക്കാൻ നിൽക്കേണ്ട നിങ്ങൾക്ക് ഉള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
അച്ചു : എന്തിനാ ചേച്ചി വെറുതെ ഇതെല്ലാം ഉണ്ടാക്കിയെ
അമ്മു : നീ ഒന്ന് മിണ്ടാതിരുന്നെ അമ്മേ അവൾ അതൊക്കെ പറയും ഇങ്ങു താ ഞാൻ അത് അകത്തേക്ക് വയ്ക്കാം
ശാരദ : എന്താ മോളെ അച്ഛൻ ഇവിടെ കിടക്കുന്നെ
അച്ചു : എന്നത്തേയും പോലെ തന്നെ ഇന്നും ഫുൾ ഫിറ്റാണ് പിന്നെ ഇന്ന് കുറച്ച് നേരത്തെ വന്നു എന്ന് മാത്രം
ശാരദ : മോള് പിടിക്ക് നമുക്ക് അച്ഛനെ അകത്തേക്ക് കിടത്താം
(അങ്ങനെ അവർ കൃഷ്ണനെ എടുത്ത് അകത്തേക്ക് കിടത്തി)
ശാരദ : മോളുടെ ഈ അവസ്ഥയൊക്കെ മാറും ട്ടോ ചേച്ചി പ്രാർത്ഥിക്കാറുണ്ട് എന്നും
അച്ചു : ആ പ്രതീക്ഷയൊന്നും ഇല്ല ചേച്ചി ആർക്കും ഒരു ഭാരം ആവതെ അങ്ങ് ജീവിച്ചു പോയാൽ മതി
ശാരദ : എല്ലാം ഒരുനാൾ ശരിയാവും ട്ടോ ചേച്ചിടെ കുട്ടിക്ക് ഈ ദുരിതമൊക്കെ മാറുന്ന ഒരു ദിവസം എന്തായാലും വരും എനിക്ക് ഉറപ്പുണ്ട്
( ഈ സമയം അജു മീറ്റിങ്ങിന് ഇടയിൽ ആയിരുന്നു അതേ സമയം ചന്ദ്രോത്ത് തറവാട്ടിൽ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു )
മോഹൻ : ദീപു ഇനി എന്താ നിൻ്റെ പ്ലാൻ തിരിച്ച് ബാംഗളൂർ പോകുന്നുണ്ടോ അതോ
ദീപു : അച്ഛാ ഞാനും എൻ്റെ ഫ്രണ്ട് അജുവും കൂടി ഒരു പുതിയ ബിസനസ് തുടങ്ങിയാലോ എന്നാണ് ആലോചിക്കുന്നത്
റാം : എന്തിനാ ദീപു ഇനി പുതിയത് നമുക്ക് തന്നെ പല മേഘലകളിലും പലയിടത്തായി ഓരോ സംരംഭങ്ങൾ ഉള്ളതല്ലേ അതിൽ ഒന്ന് ഏറ്റെടുത്ത് നോക്കിക്കൂടെ നിനക്ക്
മോഹൻ : എൻ്റെയും ആഗ്രഹം അത് തന്നെയാണ് മോനേ
ദീപു : അതല്ല അച്ഛാ അജുവിന് എന്തോ പ്ലാൻ ഉണ്ടെന്ന് പറഞ്ഞു ഞങ്ങൾ തമ്മിൽ ഡിസ്കസ് ചെയ്ത് ഒക്കെ ആണെങ്കിൽ അത് പ്രൊസീഡ് ചെയ്യുകയല്ലേ എന്ന് അവൻ ചോദിച്ചിരുന്നു
ലക്ഷ്മി : നിൻ്റെ ഫ്രണ്ടിൻ്റെ കൂടെ കൂടി ബിസിനസ് തുടങ്ങി അത് ഫ്ലോപ്പ് ആയാൽ അതിൻ്റെ നാണക്കേട് മുഴുവൻ ഇവിടെ ഉള്ളവർക്കാ അത് നീ മറക്കേണ്ട പിന്നെ നിൻ്റെ ഫ്രണ്ടിന് ഒരു ജോലി ആണ്
💬 Comments
View all comments