Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
മതി ട്ടോ എന്തെങ്കിലും ആവശ്യം വന്നാൽ ഒരു ഏട്ടൻ്റെ സ്ഥാനത്ത് ഞാൻ ഉണ്ടാവും എന്നെ വിളിച്ചാൽ മതി ഏട്ടൻ പോവുമ്പോൾ എൻ്റെ നമ്പർ തരാം ട്ടോ
ശാരദ : അല്ല മോനേ എന്താ ഈ കവറുകളിൽ എല്ലാം
അജു : അതോ അത് പിന്നെ സച്ചുന് വയ്യല്ലോ കാണാൻ വരുമ്പോൾ എന്തെങ്കിലും വങ്ങേണ്ടെ അങ്ങനെ വാങ്ങിയതാ
( അച്ചുവും അമ്മുവും ശാരദയും സച്ചുവും ഒരുപോലെ തരിച്ചു നിന്നു മുൻപരിചയം പോലും ഇല്ലാത്ത ഒരാള് ഇത്രയൊക്കെ സാധനം വാങ്ങി കൊടുക്കുമോ എന്ന് ആലോചിച്ചു പോയി അവരുടെ നിൽപ്പ് കണ്ട് അജു പറഞ്ഞു )
അജു : അതെ നിങ്ങൾ ടെൻഷൻ ആവേണ്ട ഇത് ഞാൻ നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി വാങ്ങിയതാണ്
അച്ചു : സാർ എന്നാലും ഇതിനൊക്കെ ഒരുപാട് പൈസ ആവില്ലേ ഞങ്ങൾക്ക് വേണ്ടി സാറെന്തിനാ ബുദ്ധിമുട്ടുന്നെ
അജു : ഞാൻ പറഞ്ഞില്ലേ എനിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല ഇന്നലെ കുറച്ച് സമയം നിങ്ങളുടെ കൂടെ ചിലവഴിച്ചപ്പോൾ കൂടെ ആരൊക്കെയോ ഉള്ള പോലെ തോന്നി അതാ ഞാൻ ബുദ്ധിമുട്ട് ആയെങ്കിൽ സോറി
അമ്മു : അർജ്ജുനേട്ടാ അങ്ങനെ വിളിക്കാലോ അല്ലേ
അജു : വിളിച്ചോ അമ്മൂസെ ഇപ്പൊ ഞാൻ ഹാപ്പി ആയി
( എല്ലാവരും അജുവിനെ സ്നേഹിക്കുമ്പോൾ അച്ചുവിന് മാത്രം ഒന്നും തുറന്നു പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല
അജു കൊണ്ടുവന്ന എല്ലാ ബേക്കറിയും അവർ സന്തോഷത്തോടെ സ്വീകരിച്ചു അജു തൻ്റെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് 3 ഡയറി മിൽക്ക് എടുത്ത് സച്ചുവിനു നൽകി സച്ചു അതിൽ ഒന്നെടുത്ത് ബാക്കി ചേച്ചിമാർക്ക് നൽകി അജു തൻ്റെ മറ്റെ കയ്യിൽ ഉണ്ടായിരുന്ന കവറ് അച്ചുവിന് നേരെ നീട്ടി )
അജു : ബിലേറ്റെഡ് ബർത്ത് ഡേ വിഷ്‌സ് അച്ചു
( അത് കേട്ടതും അച്ചു ആകെ സർപ്രൈസ് ആയി കാരണം അവള് ഇതുവരെ അവളുടെ പിറന്നാളിന് കേക്ക് മുറിച്ചിട്ടില്ലായിരുന്നു എന്നാല് ഇപ്പൊ ഇതാ പിറന്നാള് കഴിഞ്ഞാലും തനിക്ക് വേണ്ടി ഒരു കേക്ക് )
ശാരദ : അല്ല മോളുടെ പിറന്നാള് മോന്
💬 Comments
View all comments