Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
എങ്ങനെയാ അറിയുക
അമ്മു : അത് ഇന്നലെ ഞങ്ങൾ പറഞ്ഞിരുന്നു അമ്മേ
അച്ചു എന്താ ഡീ മിഴിച്ചു നിൽക്കുന്നത്
സച്ചു : ചേച്ചീ വാങ്ങു ചേച്ചീ
ശാരദ : വാങ്ങിക്കോ മോളെ ആ മോൻ സ്നേഹത്തോടെ തരുന്നത് അല്ലേ
അമ്മു : വാങ്ങടി പെണ്ണേ
അച്ചു : താങ്ക്സ് ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കിട്ടുന്നത് അതിൻ്റെ ഷോക്കിൽ ആയത് കൊണ്ടാ ഞാനിത് വാങ്ങാൻ വൈകിയേ താങ്ക്സ് എ ലോട്ട്
അജു : ഹൊ എന്തായാലും വങ്ങിയല്ലോ ഒരു പേടി ഉണ്ടായിരുന്നു താൻ എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പൊ ഞാനും ഹാപ്പി ആയി
സച്ചു : ചേച്ചി കേക്ക് മുറിക്കാം
അമ്മു : ഓ ചെക്കൻ്റെ ഒരു കൊതി
ശാരദ : മക്കൾ അകത്തേക്ക് വാ അവിടെ വച്ച് മുറിക്കാം
( അങ്ങനെ അവർ അമ്മുവിൻ്റെ വീട്ടിൻ്റെ അകത്ത് കയറി ഹാളിൽ വച്ചു കേക്ക് മുറിക്കാൻ റെഡി ആയി കേക്ക് ബോക്സ് തുറന്നപ്പോൾ തന്നെ അവർ ഒന്ന് ആശ്ചര്യപ്പെട്ടു കാരണം റെഡ് ഫോറസ്റ്റ് കേക്ക് കേട്ടിട്ടല്ലാതെ കണ്ടിട്ടില്ല അതും അവർക്ക് വളരെ അധികം സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു
അച്ചു കേക്ക് ബോക്സ് ഓപ്പൺ ആക്കുന്നത് മുതൽ അജു തൻ്റെ ഫോണിൽ വീഡിയോ എടുത്തിരുന്നു അതിൽ അച്ചുവിൻ്റെയും ബാക്കിയുള്ളവരുടെയും മുഖത്തെ എക്സ്പ്രഷൻസ് അതെ പോലെ കിട്ടിയിരുന്നു അജുവിന് ഇതെല്ലാം ഒരു കൗതുകം പോലെ തോന്നി )
അച്ചു : സർ ഇതാ കേക്ക്
അജു : ഓ താങ്ക്സ് അച്ചു
അമ്മു : അല്ല ബർത്ത് ഡേ ഗിഫ്റ്റ് ഒന്നുമില്ലേ
അച്ചു : സാർ ഈ പെണ്ണ് വെറുതെ പറയുന്നതാ ഇത് തന്നെ എനിക്ക് എൻ്റെ ഏറ്റവും വലിയ പിറന്നാള് സമ്മാനം ആണ്
അജു : ഇപ്പൊ നിങ്ങൾ ഹാപ്പി ആയില്ലേ അത് മതി
അമ്മു : ഹാപ്പി ആണോ ന്നോ ഒന്ന് കൂടി ഹാപ്പി ആയാൽ ഇവള് ചിലപ്പോ കരയും
സച്ചു : ഏട്ടാ താങ്ക്സ് ആദ്യമായിട്ടാണ് എൻ്റെ ചേച്ചി ഇത്ര സന്തോഷത്തോടെ നിൽക്കുന്നത് ഞാൻ കാണുന്നത് അതിന് ഏട്ടനെ
💬 Comments
View all comments