0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Author : kkstories Read All Parts 1K

സോറിയൊന്നും പറയേണ്ട ജീവിതത്തിൽ ഇതെല്ലാം കൈകൊണ്ട് തൊടുന്നത് പോലും ഇപ്പോഴാ പെട്ടെന്ന് ഇതെല്ലാം കണ്ടപ്പോൾ പൈസ ഒരുപാട് ആയി കാണുമല്ലോ അതാ അങ്ങനെ പറഞ്ഞത്
അമ്മു : സാറ് ഞങ്ങൾ പറഞ്ഞത് കാര്യമാക്കേണ്ട സച്ചുവിന് വേണ്ടി ഇതെല്ലാം വാങ്ങി വന്ന സാറിനോട് നന്ദി മാത്രമേ ഉള്ളൂ
അജു : ഹേയ് അങ്ങനെയൊന്നും പറയല്ലേ ഡോ പിന്നെ എനിക്ക് സച്ചുവിനെ ഒന്ന് കാണാൻ പറ്റുമോ
അമ്മു : അതിനെന്താ സാറ് വാ അച്ചു നടക്കു ബാക്കി വീട്ടിൽ പോയി സംസാരിക്കാം
( അമ്മു മുൻപിലും അച്ചു അവളുടെ പുറകിലുമായി അവരുടെ വീട്ടിലേക്ക് നടന്നു അജു പെട്ടെന്നാണ് ഒരു കാര്യം ഓർത്തത് കേക്ക് കൊടുത്തിട്ടില്ല.
അജു വേഗം ഫ്രണ്ട് സീറ്റിൽ നിന്നും കേക്ക് എടുത്ത് അവരുടെ പുറകേ പോയി
തൻ്റെ മുൻപിൽ നടക്കുന്ന അച്ചുവിൻ്റെ സൗന്ദര്യത്തെ നോക്കാതിരിക്കാൻ അജുവിന് ആയില്ല..
അജു നോക്കുമ്പോൾ കാണുന്നത് കീറിയ ഡ്രസ്സ് തുന്നിച്ചേർത്തു ആണ് അച്ചു ഇട്ടിരിക്കുന്നത് എന്നാണ് ഇങ്ങനെ ഉള്ള ഡ്രസ്സിലും അവളെ ഒരു ദേവതയെപോലെ അജുവിന് തോന്നി അമ്മുവിൻ്റെ വീട്ടിൽ എത്തിയത് പോലും അജു ശ്രദ്ധിച്ചില്ല അമ്മുവിൻ്റെ വിളിയിൽ ആണ് അജു യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത് )
അമ്മു : എന്താ സാർ എന്ത് പറ്റി
അച്ചു : എന്താ ഡീ
അമ്മു : അല്ല സാറിൻ്റെ ശ്രദ്ധ ഇവിയൊന്നും അല്ലെന്ന് തോന്നുന്നു അതാ ഞാൻ എന്താ പറ്റിയെ എന്നു ചോദിച്ചത്
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അജു : ഹേയ് ഞാൻ ചുമ്മാ എന്തോ ആലോചിച്ചു

💬 Comments

View all comments