0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]

Author : kkstories Read All Parts 1K

ഞാൻ വിളിച്ചത് എന്താന്നുവെച്ചാൽ ഇന്നിനി ചോറും കറിയും ഒന്നും വയ്ക്കേണ്ട ഉച്ചക്കും രാത്രിയും അവിടുന്ന് കഴിക്കാം അച്ഛനുള്ളത് ഇങ്ങോട്ട് കൊണ്ടുവന്നു കൊടുക്കാം
അച്ചു : അയ്യോ ശരദേച്ചി അതൊന്നും വേണ്ടായിരുന്നു എന്തിനാ വെറുതെ നിങ്ങൾ ബുദ്ധിമുട്ടുന്നെ
അമ്മു : ഒന്ന് നിർത്തിയേടി നിങ്ങൾ ഒരു ബുദ്ധിമുട്ട് ആണെന്ന് ആരാ പറഞ്ഞെ രാവിലെ തന്നെ പെണ്ണ് ദേഷ്യം കയറ്റാൻ വേണ്ടി ഓരോന്ന് പറഞ്ഞോളും
ശാരദ : മോളെ നിന്നെയും സച്ചുവിനേയും ഞാനും കുമാരേട്ടനും ഞങ്ങളുടെ അമ്മുവിനെ പോലെ തന്നെയാ കാണുന്നെ അപ്പോ ഇതൊന്നും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് അല്ല ചേച്ചിയുടെ കുട്ടി അങ്ങനെ ചിന്തിക്കുകയും വേണ്ട
അച്ചു : ചേച്ചി എന്നാലും അത്
അമ്മു : ഒരു എന്നാലും ഇല്ല അമ്മ പൊയ്ക്കോ ഞാൻ ഇവരെയും കൂട്ടി വന്നോളാം
( അമ്മു പറഞ്ഞത് കേട്ട് ശാരദ വീട്ടിലേക്ക് പോയി അച്ചു സച്ചുവിനെ എണീപ്പിച്ചു പല്ല് തേക്കാൻ പറഞ്ഞു വിട്ടു സച്ചുവിന് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുപോലെ കൈക്ക് ചെറിയ വേദനയും എന്നാൽ അവൻ അത് അച്ചുവിനോട് പറഞ്ഞില്ല കാരണം അവരുടെ സാമ്പത്തികം തന്നെയായിരുന്നു
അങ്ങനെ സച്ചു അവൻ്റെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വന്നു )
അച്ചു : സച്ചു ചേച്ചി ചായയും ദോശയും എടുക്കട്ടെ
സച്ചു : ആ
അമ്മു : ഡീ അച്ചു ഞാൻ വീട്ടിൽ പോയി ചായ കുടിച്ചു വരാം ട്ടോ
അച്ചു : ഡീ ഇവിടുന്ന് കുടിച്ചോ
അമ്മു : ഞാൻ പല്ലൊന്നും തേച്ചിട്ടില്ലല്ലോ അപ്പോ വീട്ടിൽ പോയി പല്ല് തേച്ചു ചായയും കുടിച്ചു

💬 Comments

View all comments