Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
കരുതിയത് അച്ചുവിന് ധൈര്യം വച്ചു എന്നാണ് എന്നാൽ പേടിച്ചിട്ടാണ് അവള് വേഗം കാറിൽ കയറിയത് എന്ന് അച്ചുവിൻ്റെ കൈ കാലുകളുടെ വിറ കണ്ടപ്പോൾ ആണ് അമ്മുവിന് കാര്യം മനസ്സിലായത്
അജു അവരേയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി പൊടി പാറിച്ചു പോകുന്ന ആ Mustang കാറിനെ നോക്കി ജോണും കൂട്ടരും അങ്ങനെ നിന്നു )
ജോൺ : ഞാൻ നിങ്ങളോട് മുൻപ് പറഞ്ഞത് ഓർമ്മ ഉണ്ടോ അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ടെന്ന്
അനു : നീ ആരോ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു അത് ആരാണെന്ന് ഇത് വരെ പറഞ്ഞില്ലല്ലോ
ജോൺ : അത് അവർ ആണ് ഞങ്ങളെ ഇങ്ങനെ ആക്കിയ അവൻ്റെ ആളുകൾ
ദീപ്തി : അത് നിനക്ക് എങ്ങിനെ മനസിലായി
ജോൺ : അന്നു ഞാൻ അർജുനെ ഫോളോ ചെയ്തപ്പോൾ എൻ്റെ തൊട്ടു പുറകെ ഈ രണ്ടു വണ്ടികളും ഉണ്ടായിരുന്നു അപ്പോ ഞാൻ അത് കാര്യമാക്കിയില്ല എന്നാൽ അന്നു നമ്മൾ മാളിൽ പോയപ്പോൾ അവിടെയും ഈ കാറുകൾ ഉണ്ടായിരുന്നു അതാ ഞാൻ അന്നു പറഞ്ഞത് അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന്
ക്രിസ്റ്റീന : നമുക്ക് ഇപ്പൊ എന്തായാലും ഹോസ്പിറ്റലിൽ പോകാം വാ
ശ്രുതി : സാന്ദ്ര നീ കാർ എടുത്ത് വാ
( സാന്ദ്ര കാർ എടുത്ത് വന്നു അവരെ കാറിൽ കയറ്റി കൂടാതെ ദീപ്തിയും അവളുടെ കാർ എടുത്തു വന്നു അങ്ങനെ അവർ എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി
ചന്ദ്രോത്ത് വക ഹോസ്പിറ്റലിൽ ആണ് അവർ പോയത് അത് കൊണ്ട് തന്നെ
💬 Comments
View all comments