0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

ഡീ നീ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിന് പോവല്ലേ
ലക്ഷ്മി : ദീപു അവളെ തടയേണ്ട അവള് അവൾക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ
അനിത : മോനേ ദീപു ഇവരുടെ കൂട്ടുക്കാർ എല്ലാവരും നമുക്ക് വേണ്ടപ്പെട്ട ആൾക്കാരുടെ മക്കൾ ആണ് അപ്പോ അവർക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ മുന്നിൽ നിൽക്കേണ്ട
മോഹൻ : മോനേ നീ എന്തായാലും അവനെ ഒന്ന് വാൺ ചെയ്തു വിട്ടേക്ക് ഇനി ഇതുപോലെ ഉണ്ടായാൽ നിൻ്റെ ഫ്രണ്ട് ആണെന്ന പരിഗണന അവന് ഉണ്ടാവില്ല അതോർത്തോ
റാം : ഞങ്ങൾ ഈ പറഞ്ഞതൊന്നും അവനോട് പറയേണ്ട നീ അവനോട് ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞാൽ മതി
മോഹൻ : തൽക്കാലം നിങ്ങള് പോയി കിടന്നോ ചെല്ല്
( ചന്ദ്രോത്ത് എല്ലാവരും കിടക്കാൻ തയ്യാറെടുത്തു എന്നാൽ ഈ സമയം കിടന്നിട്ടും ഉറക്കം വരാതെ നിൽക്കുകയായിരുന്നു അമ്മുവും അച്ചുവും ഒന്നും അറിയാതെ സച്ചു ഇറങ്ങിയിരുന്നു )

അമ്മു : ഡീ അച്ചു നീ ഉറങ്ങിയോ
അച്ചു : ഇല്ലെടി ഉറക്കം വരുന്നില്ല
അമ്മു : എനിക്കും ഉറക്കം വരുന്നില്ല
അച്ചു : എങ്ങിനെ വരാന നിൻ്റെ അർജ്ജുവേട്ടൻ അങ്ങനെ അല്ലേ ചെയ്തത്
നാളെ ഇനി ക്ലാസ്സിൽ ചെന്നാൽ അവളുമാരുടെ വക എന്തെങ്കിലും പണി ഉറപ്പാ
അമ്മു : നീ ഇങ്ങനെ പേടിക്കല്ലെ
നീ അവരെ ഒന്നും ചെയ്തിട്ടില്ലല്ലോ
പിന്നെ എന്താ
അച്ചു : ഡീ ഒന്നമാതെ ഈ പീരിയഡ് സമയത്ത് നല്ല ദേഷ്യം വരുന്നതാ അതിൻ്റെ ഇടക്ക് നീ ഇങ്ങനെ

💬 Comments

View all comments