Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
ഇനി എന്താ നമ്മൾ ചെയ്യുക
മോഹൻ : നാളെ ഷെട്ടിയെ വിളിക്കണം നമ്മൾ അന്വേഷിക്കാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ലീഡ് ഉണ്ടോ എന്ന് അറിയണം ബാക്കി നമ്മുക്ക് നാളെ നോക്കാം ഇപ്പൊ തൽക്കാലം കിടക്കാൻ നോക്കാം നമ്മൾ വെറുതെ ടെൻഷൻ അടിച്ചിട്ടും കാര്യമില്ല
റാം : നാളെ എന്തായാലും ഇതിൻ്റെ സത്യാവസ്ഥ അറിയാൻ നോക്കണം വേണ്ടി വന്നാൽ നമുക്ക് നേരിട്ട് പോയി അന്വേഷിക്കാം
മോഹൻ : നാളെ വിളിക്കുമ്പോൾ ഷെട്ടി എന്താ പറയുന്നത് എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി നോക്കാം നമുക്ക്
റാം : എന്നാൽ പോയി കിടന്നാലോ
മോഹൻ : മ്മ് ...
( അങ്ങനെ അജുവിനെ കുറിച്ചുള്ള ചർച്ച മതിയാക്കി അവരും ഉറങ്ങാൻ കിടന്നു ഇതേ സമയം അജുവിൻ്റെ ഫ്ലാറ്റിൽ ഉറങ്ങി കിടക്കുന്ന അജു ഒരു ദുസ്വപ്നം കണ്ട് ഞെട്ടി എണീറ്റു അവൻ ആകെ വിയർത്ത് കുളിച്ചിരുന്നു അവൻ്റെ മുഖത്ത് ആദ്യം സങ്കടം വന്നു എങ്കിലും അധികം വൈകാതെ തന്നെ അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു എന്നാൽ അവൻ പതിയെ ശാന്തതയിലേക്ക് തിരിച്ചെത്തി വീണ്ടും അവൻ ഉറങ്ങാൻ കിടന്നു അധികം വൈകാതെ തന്നെ അവൻ ഉറക്കത്തിലേക്ക് വീണു ....
രാവിലെ ചന്ദ്രോത്ത് )
മോഹൻ : ലക്ഷ്മി ദീപു എണീറ്റില്ലെ
ലക്ഷ്മി : ഇല്ല എന്താ വിളിക്കണോ
മോഹൻ : വേണ്ട കിടന്നോട്ടെ അവൻ എഴുന്നേറ്റാൽ എന്നെ വന്നു കാണാൻ പറ
ലക്ഷ്മി : ആ പറയാം എന്തെങ്കിലും പ്രശ്നം ഉണ്ടോ
മോഹൻ : ഹേയ് പ്രശ്നം ഒന്നും ഇല്ല നീ എന്തായാലും
💬 Comments
View all comments