0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 702

അധികം വൈകാതെ തന്നെ അവനെ ഞങ്ങൾ തീർക്കും ....

( അത് പറഞ്ഞു കഴിഞ്ഞതും പിന്നെ ടപ്പേ... എന്നൊരു സൗണ്ട് കേട്ട് ആണ് എല്ലാവരും അനുവിനെ ശ്രദ്ധിക്കുന്നത് അർജുനെ തീർക്കും എന്ന് അനഘ പറഞ്ഞപ്പോൾ അച്ചുവിൻ്റെ ഉള്ളിൽ അതൊരു തീ ആയി പടർന്നു ഇത് വരെ തോന്നാത്ത ദേഷ്യവും വാശിയും അവളിൽ പടർന്നു കയറി അച്ചു തിരികെ പ്രതികരിക്കില്ല എന്ന് കരുതി നിൽക്കുകയായിരുന്ന അനഘ കവിളിൽ കിട്ടിയ അടിയുടെ ആഘാതത്തിൽ പുറകോട്ട് വീഴാൻ പോയി ആ അടിയുടെ സൗണ്ട് ആണ് എല്ലാവരും കേട്ടത്
കണ്ട് നിന്ന എല്ലാവർക്കും അതൊരു ഷോക്ക് ആയി മാറിയിരുന്നു കാരണം ഇത് വരെ അച്ചുവിനെ ഉപദ്രവിച്ച ദീപ്തിയുടെ ഗ്യാങ്ങിൻ്റെ നേരെ അവള് ഒന്ന് ചെറുവിരൽ പോലും അനക്കിയിരുന്നില്ല അങ്ങനെ ഉള്ള ഒരാള് ഇന്ന് ദീപ്തിയുടെ കസിൻ ആയ അനഘയെ തല്ലിയത് ആ പ്രവർത്തി കണ്ട് നിന്നവർ എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു എന്നാൽ അതിൽ കൂടുതൽ ഞെട്ടിയത് ദീപ്തിയും ഗ്യാങ്ങും ആണ് അത് പോലെ തന്നെ വണ്ടർ അടിച്ചു നിൽക്കുകയായിരുന്നു നമ്മുടെ അമ്മുവും കാരണം നാളിതു വരെയായി അച്ചുവിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള് ആയ അമ്മു പോലും പ്രതീക്ഷിക്കാത്ത ഒന്നാണ് അവിടെ നടന്നത് പ്രശ്നം പറഞ്ഞു തീർക്കാൻ വന്ന അച്ചു കരയുമോ എന്നൊരു പേടി മാത്രമേ അമ്മുവിന് ഉണ്ടായിരുന്നുള്ളൂ അങ്ങനെ പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ആണ് ഇങ്ങനെ ഒരു ട്വിസ്റ്റ് നടക്കുന്നത്
മിക്ക കുട്ടികളും ഇത് കണ്ടെന്ന് മനസ്സിലാക്കിയതോടെ അമ്മു വേഗം അച്ചുവിനെ കൂട്ടി ക്ലാസ്സിലേക്ക് പോയി എന്നാൽ ഓർക്കാ പുറത്ത് കിട്ടിയ അടിയുടെ വേദനയും ബാക്കി കുട്ടികൾ കണ്ടതിൽ ഉള്ള നിരാശയും ഉള്ളിൽ ഒതുക്കി അനഘ വേഗം കോളേജിൽ നിന്ന് വണ്ടി എടുത്ത് പുറത്തേക്ക് പോയി ദീപ്തി ആ സംഭവത്തിൻ്റെ ഷോക്കിൽ ആയിരുന്നു അച്ചു ഒരിക്കലും ഇങ്ങനെ പ്രതികരിക്കും എന്ന് മനസ്സിൽ പോലും ആഗ്രഹിക്കാത്ത ഒരാൾ ആയിരുന്നു ദീപ്തി
കൂട്ടുക്കാർ തട്ടി വിളിച്ചപ്പോൾ ആണ് അവൾ റിയലിറ്റീയിലേക്ക് വന്നത് ... )

സാന്ദ്ര : ഡീ ദീപ്തി അനു ദേ പോകുന്നു അവളെ ഒറ്റക്ക്

💬 Comments

View all comments