0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു മനപ്പൂർവ്വം അല്ല ഞാൻ അവളെ തല്ലിയത് എന്നെ എൻ്റെ ഉള്ളിൽ ഇരുന്നു ആരോ നിയന്ത്രിക്കും പോലെ തോന്നി എനിക്ക്
അവളെ തല്ലി അവിടെ നിന്നും പോയപ്പോൾ ആണ് എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാൻ തുടങ്ങിയത് പിന്നെ ആ സമയത്ത് അനഘയോട് സോറി പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായി
അമ്മൂസേ എനിക്ക് എന്തോ പേടി തോന്നുന്നു എനിക്ക് എന്തെങ്കിലും പറ്റിയാൽ എൻ്റെ സച്ചുട്ടനെ നീ നോക്കിക്കോണെ
അമ്മു : ദേ പെണ്ണേ വെറുതെ അറം പറ്റുന്ന കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കേണ്ട കേട്ടോ നീ ടെൻഷൻ ആവാതെ നമുക്ക് എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം ഇതൊന്ന് കോമ്പ്രമൈസ് ആക്കാൻ ഇനി എന്തായാലും രണ്ടു ദിവസം കഴിഞ്ഞ് ക്ലാസ്സിൽ പോയാൽ മതി അപ്പോഴേക്കും എല്ലാം ഒന്ന് തണുക്കട്ടെ
അച്ചു : അല്ലെടി വീട്ടിൽ ചെല്ലുമ്പോൾ ശാരദ്ദേച്ചി ചോദിച്ചാൽ എന്താ പറയുക
അമ്മു : നീ അത് ഓർത്ത് പേടിക്കേണ്ട കോളേജിൽ സ്ട്രൈക്ക് ആണെന്ന് പറയാം നീ ആയിട്ട് സത്യം ഒന്നും വിളിച്ച് പറയാതിരുന്നാൽ മതി

( അവർ നടന്ന് വീട്ടിലേക്ക് എത്തി ശാരദ ടിവി കാണുകയായിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും അങ്ങോട്ട് ചെല്ലുന്നത് )

അമ്മു : അമ്മേ സച്ചുട്ടൻ എന്ത്യേ
ശാരദ : അല്ല നിങ്ങൾ എന്താ ഇന്ന് ക്ലാസിൽ കയറിയില്ലേ ഇത്ര പെട്ടെന്ന് ഇങ്ങോട്ട് തന്നെ പോന്നത് എന്താ
അമ്മു : അമ്മാ ഇന്ന് കോളേജിൽ സമരം ആണ് ക്ലാസ്സ് ഇല്ല അപ്പോ വേഗം വീട്ടിലേക്ക് തന്നെ പോന്നു

💬 Comments

View all comments