Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
വെറുതെ അവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല
ശാരദ : ആ അതെന്തായാലും നന്നായി വീട്ടിലെ പണിയെല്ലാം ഒരുക്കാൻ ഇനി നീ ഉണ്ടല്ലോ കൂടെ
അമ്മു : ഓ ഈ അമ്മയെ കൊണ്ട് തോറ്റു അമ്മ തന്നെ പണിയെല്ലാം ഒരുക്കിയാൽ മതി എനിക്ക് പഠിക്കാൻ ഉണ്ട്
ശാരദ : ഓ ഒരു പഠിത്ത കാരി
അച്ചു : ശാരദ്ദേച്ചി സച്ചു എവിടെ അവനെ ഒന്ന് വിളിക്കുമോ
ശാരദ : ആ അത് ഞാൻ പറയാൻ മറന്നു അല്ല അച്ചു ഇന്ന് സച്ചുവിനെ ആശുപത്രിയിൽ കാണിക്കേണ്ട ദിവസം ആണോ
അച്ചു : ആ കുറവ് ഇല്ലെങ്കിൽ ഇന്ന് കാണിക്കാൻ പറഞ്ഞിരുന്നു എന്തേ ചേച്ചി
ശാരദ : അല്ല അവനു കാല് വേദന ഉണ്ടായിരുന്നു അവൻ നിങ്ങളുടെ അവസ്ഥ ആലോചിച്ച് ആണ് നിന്നോട് അത് പറയാതിരുന്നത്
അച്ചു : എന്നിട്ട് അവനു ഇപ്പൊ എങ്ങിനെ ഉണ്ട് അവൻ എവിടെ എൻ്റെ കുട്ടി എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഞാൻ എങ്ങനെയെങ്കിലും അവനെ ആശുപത്രിയിൽ കൊണ്ട് പോയേനെ അവൻ എവിടെ ചേച്ചി ഒന്ന് വിളിച്ചെ
ശാരദ : അതിന് അവൻ ഇവിടെ ഇല്ല
അച്ചു : പിന്നെ എവിടെ പോയി
ശാരദ : അപ്പോ നീ അല്ലേ ആ അർജുൻ മോനേ ഇങ്ങോട്ട് പറഞ്ഞു വിട്ടത്
ആ മോൻ വന്നിരുന്നു നീ പറഞ്ഞിട്ടാണ് വന്നത് സച്ചുവിനെ ആശുപത്രിയിൽ കാണിക്കാൻ നീ പറഞ്ഞു വിട്ടതാണ് എന്ന് പറഞ്ഞു ആ മോൻ സച്ചുവിനേയും കൂട്ടി ആശുപത്രിയിൽ പോയി നിങ്ങള് ക്ലാസ്സിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ
💬 Comments
View all comments