0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

: സച്ചു അകത്ത് കിടക്കുന്നുണ്ട് ഇന്നൊരു ഇഞ്ചക്ഷൻ ഉണ്ടായിരുന്നു അതിൻ്റെ ക്ഷീണം കാരണം അവൻ ഉറങ്ങുകയാണ്
അച്ചു : അവന് ഇപ്പൊ എങ്ങനെ ഉണ്ട് ഡോക്ടർ എന്തെങ്കിലും പറഞ്ഞോ
അജു : പേടിക്കാൻ ഒന്നും ഇല്ല വേദനയ്ക്ക് ഉള്ള ഇഞ്ചക്ഷൻ ആണ് വച്ചിട്ടുള്ളത് രണ്ടു ദിവസത്തിനുള്ളിൽ വേദന മാറും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്
അമ്മു : അർജ്ജുവേട്ടാ ഇന്ന് ചോക്കലേറ്റ് ഒന്നും വാങ്ങിയില്ലെ
അച്ചു : ഒന്ന് മിണ്ടാതിരി പെണ്ണേ സാറ് ഇവൾ പറയുന്നത് ഒന്നും കാര്യമാക്കേണ്ട ഇവൾ ഇങ്ങനെയാ ആരോട് എന്താ പറയേണ്ട എന്നൊന്നും ഈ പെണ്ണിന് അറിയില്ല അതാ
അജു : അതൊന്നും കുഴപ്പമില്ലെന്നേ നിങ്ങൾക്ക് ഉള്ള ചോക്കലേറ്റ് സച്ചുവിൻ്റെ കയ്യിൽ കൊടുത്തിട്ടുണ്ട് എന്താ ഹാപ്പി ആയോ അമ്മുവിന്
അമ്മു : ആ ഇപ്പൊ ഞാൻ ഹാപ്പി ആയി
അജു : അതേയ് എനിക്ക് നിങ്ങളോട് സീരിയസ് ആയി കുറച്ച് സംസാരിക്കാൻ ഉണ്ട് മറ്റാരും ഇത് അറിയരുത് മനസ്സിലായോ നമ്മൾ മൂന്നുപേർ അല്ലാതെ വേറെ ആരോടും ഇത് ചർച്ച ചെയ്യാനും നിൽക്കരുത്
അച്ചു : എന്താ സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അമ്മു : ഏട്ടാ എന്തെങ്കിലും
അജു : ഇന്ന് കോളേജിൽ വച്ച് എന്താ ഉണ്ടായത് അച്ചു താൻ എന്തിനാ ആ അനഘയെ തല്ലിയത്
അച്ചു : അല്ല അതിന് സാർ എങ്ങിനെ ഇത് അറിഞ്ഞു
അമ്മൂ നീ പറഞ്ഞോ സാറിനോട്
അമ്മു : പിന്നെ കോളേജിൽ നിന്ന് വന്നപ്പോ തൊട്ടു ഞാൻ നിൻ്റെ കൂടെ അല്ലേ ഉണ്ടായിരുന്നത് പിന്നെ എങ്ങനെയാ ഞാൻ

💬 Comments

View all comments