0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

ഇത് പറയുന്നത്
അജു : ഹേയ് എന്നോട് ഇത് പറഞ്ഞത് അമ്മുവൊന്നും അല്ല
അച്ചു : പിന്നെ സാർ എങ്ങിനെ ഇത് അറിഞ്ഞു
അജു : അതൊക്കെ ഞാൻ അറിയും അത് അറിഞ്ഞത് കൊണ്ട് ആണ് ഞാൻ നിങ്ങളോട് ഈ പറയുന്നത് വേറെ ആരും അറിയരുത് എന്ന് പറയുന്നത് മനസ്സിലായോ
അമ്മു : എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ അർജ്ജുവേട്ടൻ്റെ ഫ്രണ്ടിൻ്റെ അനിയത്തി അല്ലേ അനഘ അവളുടെ ഏട്ടനോട് സംസാരിച്ചാൽ പ്രശ്നം സോൾവ് ആക്കാൻ പറ്റില്ലേ
അജു : നിങ്ങൾക്ക് അറിയില്ലേ അവരുടെ വാശി അവരുടെ ഏട്ടൻ പറഞ്ഞാൽ ഒന്നും അവർ കേൾക്കില്ല പിന്നെ നിങ്ങള് രണ്ടാളും ഇനി ഒന്ന് സൂക്ഷിക്കണം കാരണം പക അത്രക്ക് ഉള്ള വർഗ്ഗം ആണ് ചന്ദ്രോത്ത് ഫാമിലിയിൽ ഉളളവർ അതിൽ കുറച്ച് പാവം എന്ന് പറയാൻ പറ്റുന്നത് ദീപുവിനെയാണ്
അമ്മു : ദീപുവോ
അജു : അതെ ദീപ്തിയുടെ ഏട്ടൻ എൻ്റെ ഫ്രണ്ട് അവൻ മാത്രം ആണ് ആ ഫാമിലിയിൽ കുറച്ച് പാവത്താൻ ആയിട്ടുള്ളത് ബാക്കി എല്ലാം വിഷവിത്തുകൾ ആണ് അതുകൊണ്ട് പറയുകയാ സൂക്ഷിക്കണം നിങ്ങൾ മൂന്ന് പേരും സച്ചുവിനെ കൂടി ഒന്ന് ശ്രദ്ധിച്ചോണം അവനോട് ഇതിനെ കുറിച്ച് ഒന്നും പറയാൻ നിൽക്കരുത് രണ്ടു പേരും മനസ്സിലായോ
അച്ചു : അല്ല സാർ
സാറ് എങ്ങനെയാ കോളേജിൽ വച്ച് ഉണ്ടായ പ്രശ്നം അറിഞ്ഞത്
അജു : അതൊക്കെ ഞാൻ അറിഞ്ഞു
കോളേജ് വിട്ടാൽ നേരെ വീട് അങ്ങനെ പോയാൽ മതി പുറത്ത് എവിടെയെങ്കിലും പോകുകയാണെങ്കിൽ എൻ്റെ നമ്പർ ഇല്ലേ കയ്യിൽ

💬 Comments

View all comments