Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
: അതെ അർജുൻ തന്നെ
ദീപു : അവനു ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല പിന്നെ കുറച്ചു ഫ്രണ്ട്സ് മാത്രമേ കൂട്ടായി ഉള്ളൂ
റാം : മോനേ ദീപു അവൻ ആള് എങ്ങനാ വിശ്വസിക്കാമോ
ദീപു : അന്ന് ബാഗ്ലൂരിൽ വച്ച് എനിക്ക് നേരെ ഒരു പ്രശ്നം വന്നപ്പോൾ എൻ്റെ കൂടെ നിന്നത് അവൻ ആണ് എനിക്ക് അവനെ വിശ്വാസം ആണ് എന്തായാലും
മോഹൻ : ബാംഗ്ലൂരിൽ വച്ച് നിനക്ക് എന്താ പറ്റിയത്
ദീപു : അച്ഛാ അത്
അത് പിന്നെ
( ദീപു ബാംഗ്ലൂരിൽ വച്ച് പബ്ബിൽ പോയതും അവിടെ വച്ച് അജു ദീപുവിൻ്റെ രക്ഷകൻ ആയതും എല്ലാം ദീപു അച്ഛനും ചെറിയച്ചനും പറഞ്ഞു കൊടുത്തു അത് കേട്ടപ്പോൾ മോഹനും റാമും ഒന്ന് വിയർത്തു )
മോഹൻ : ദീപു പിന്നെ ഞങ്ങൾ അവനെ കുറിച്ച് ചോദിച്ചതൊന്നും അവനോട് പറയല്ലേ
അവന് പിന്നെ ഞങ്ങളോട് നീരസം തോന്നും അതാ
ദീപു : ഹേയ് ഇല്ലച്ചാ ഞാൻ പറയില്ല
മോഹൻ : പിന്നെ നീ ഞങ്ങളെ വൈകീട്ട് എയർപോർട്ടിൽ ഒന്ന് കൊണ്ട് വിടണം കേട്ടോ
ദീപു : മ്മ്മ്
മോഹൻ : എന്നാ നീ വീട്ടിലേക്ക് പൊയ്ക്കോ ഞങ്ങൾ കുറച്ച് കഴിഞ്ഞ് വരാം
റാം : മോനേ ദീപു അമ്മയോടും ചെറിയമ്മയോടും ഞങ്ങളുടെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്യാൻ പറഞ്ഞിരുന്ന അതൊന്നു ഓർമിപ്പിച്ചേക്ക്
ദീപു : അത് ഞാൻ ഏറ്റു
മോഹൻ : എന്നാ നീ വിട്ടോ പോവുമ്പോൾ നോക്കി പോവണം കേട്ടോ
ദീപു : ആ
💬 Comments
View all comments