0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 549

കുറച്ച് ക്രിട്ടിക്കൽ ആണ് ഞങ്ങുടെ കഴിവിൻ്റെ പരമാവധി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് 24 മണിക്കൂർ കഴിഞ്ഞേ ഇനി എന്തെങ്കിലും പറയാൻ കഴിയു നമുക്ക് പ്രാർത്ഥിക്കാം എല്ലാം ഓക്കെ ആവാൻ ഇനിയെല്ലാം ദൈവത്തിൻ്റെ കയ്യിൽ ആണ് നിങ്ങൾ ഹോപ്പ് കൈ വിടേണ്ട എന്തെങ്കിലും മിറാക്കിൾ സംഭവിച്ചാൽ അയാളെ നമുക്ക് രക്ഷിക്കാൻ ആവും ഇല്ലെങ്കിൽ
എന്തായാലും ഈ 24 മണിക്കൂർ ഒന്ന് കഴിയട്ടെ

അജു : ഡോക്ടർ നമുക്ക് പേഷ്യൻ്റിനെ കാണാൻ പറ്റുമോ

ഡോ : അത് ഇപ്പോൾ പറ്റില്ല അർജുൻ ഹെഡ് ഇഞ്ചുറിക്കുള്ള ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് കൂടെ ഉണ്ടായിരുന്ന ഓട്ടോക്കാരൻ ആണ് ഓപ്പറേഷന് വേണ്ട ക്യാഷ് അടച്ചത് അയാളെ ഒന്ന് കണ്ട് സംസാരിച്ചോള്ളൂ അർജുൻ എന്നാ ശരി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം

( ഡോക്ടർ അജുവിനോട് പറഞ്ഞ കാര്യങ്ങൾ അവൻ അച്ചുവിനോട് ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് പറയാൻ നിന്നില്ല പകരം ആ ഓട്ടോ ചേട്ടനേ അന്വേഷിക്കാൻ തുടങ്ങി അജു വേഗം ഓട്ടോ ചേട്ടൻ്റെ ഫോണിലേക്ക് വിളിച്ചു )

അജു : ഹലോ ചേട്ടാ ഞങ്ങളിവിടെ എത്തിയിട്ടുണ്ട് ചേട്ടൻ എവിടെയാ

ഓട്ടോ ചേട്ടൻ : ആ നിങ്ങൾ എത്തിയോ ഞാൻ ഇവിടെ വെയ്റ്റിംഗ് ഏരിയയിൽ ഉണ്ട്

അജു : ഓക്കെ ചേട്ടാ ഞാൻ ദാ വരുന്നു

( അജു നേരെ വെയ്റ്റിംഗ് ഏരിയയിൽ ചെന്നു അവിടെ അജുവിനെ കാത്ത് ഓട്ടോ ചേട്ടൻ നിന്നിരുന്നു
അങ്ങനെ അവർ വെയ്റ്റിംഗ് ഏരിയയിൽ വച്ച് തമ്മിൽ കണ്ട് സംസാരിക്കാൻ തുടങ്ങി )

അജു : ഹലോ ചേട്ടാ ഞാൻ ആണ് അർജുൻ

ഓട്ടോ ചേട്ടൻ : അതെയോ അല്ല ഡോക്ടറെ കണ്ടോ നിങ്ങൾ

അജു : കണ്ടു വലിയ പ്രതീക്ഷ ഇല്ല എന്നാണ് പറഞ്ഞത്

ഓട്ടോ ചേട്ടൻ : അതെയോ അല്ല ഞാൻ വിളിച്ചപ്പോൾ ഒരു പെൺകുട്ടി ആണല്ലോ ഫോൺ എടുത്തത്

അജു : അത് ഈ കൃഷ്ണൻ എന്നയാളുടെ മകൾ ആണ് ഈ വാർത്ത കേട്ട ഉടനെ തന്നെ ആ കുട്ടിബോധരഹിതയായി ഇപ്പൊ ഒന്ന് ഓക്കെ ആയി വന്നതെ ഒള്ളൂ

💬 Comments

View all comments