Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഉണ്ടോ
അമ്മു : അച്ചൂസെ എന്താ ഡീ പറ്റിയത്
അച്ചു : അമ്മു അച്ഛൻ
അമ്മു : അച്ഛൻ അച്ഛന് എന്താ പറ്റിയത്
അച്ചു : അച്ഛന് ആക്സിഡൻ്റ് ആയി എന്ന് ഹോസ്പിറ്റലിൽ നിന്ന് വിളിച്ച് പറഞ്ഞു ഇപ്പൊ സീരിയസ് ആണ് എന്നാ പറയുന്നേ
അമ്മു : ആരാ നിന്നെ വിളിച്ചേ എന്താ ഉണ്ടായേ
അച്ചു : അറിയില്ല എനിക്ക് തല കറങ്ങുന്ന പോലെ തോന്നു......
( അച്ചു പറഞ്ഞു മുഴുമിക്കും മുൻപേ തന്നെ അവളുടെ ബോധം മറഞ്ഞിരുന്നു
വീഴാൻ പോയ അച്ചുവിനെ അജു വേഗം കൈകളിൽ കോരിയെടുത്തു
( അച്ചുവിൻ്റെ അവസ്ഥ കണ്ടു അമ്മു പേടിച്ച് കരയാൻ തുടങ്ങി അത് കേട്ട് പുറത്തേക്ക് വന്ന ശാരദ കാണുന്നത് അജുവിൻ്റെ കൈകളിൽ ബോധമില്ലാതെ കിടക്കുന്ന അച്ചുവിനെയാണ് )
ശാരദ : എന്താ മോളെ അച്ചുവിനു എന്താ പറ്റിയെ
അജു : ബോധം പോയതാ പേടിക്കാൻ ഇല്ല
ശാരദ : മോനേ അവളെ അകത്തേക്ക് കിടത്തുമോ...
ഡീ അമ്മു എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്
അമ്മു : അമ്മേ അത് അത് പിന്നെ അച്ചുവിൻ്റെ അച്ഛനെ
ശാരദ : കൃഷ്ണേട്ടന് എന്താ പറ്റിയെ
അമ്മു : അമ്മേ അത് കൃഷ്ണേട്ടന് ഒരു ഒരു
ശാരദ : നീയിങ്ങനെ കരയാതെ കാര്യം പറ അമ്മു
അജു : ചേച്ചി അത് പിന്നെ അച്ചുവിൻ്റെ അച്ഛന് ഒരു ചെറിയ ഒരു ആക്സിഡൻ്റ് സംഭവിച്ചു എന്ന് പറഞ്ഞു ഒരു കോൾ വന്നിരുന്നു അത് കേട്ട് അധികം വൈകാതെ തന്നെ അവളുടെ ബോധം പോയി
💬 Comments
View all comments