Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
അത് പിന്നെ അങ്ങനെ അല്ലേ ആ അർജുന് അവളെ ചിലപ്പോൾ ഇഷ്ടമായിക്കാണും അവളെ നീ പ്രവോക്ക് ചെയ്തത് അവന് ഇഷ്ടമായി കാണില്ല അത് കൊണ്ട് അവൻ പ്രതികരിച്ചു അതല്ലേ ഉണ്ടായത്
ജോൺ : ഞാനും അത് തന്നെയാ വിചാരിച്ചത് എന്നാൽ നമ്മൾ ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങൾ എന്ന് മാത്രമല്ല നമ്മുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് കാര്യങ്ങൾ
ദീപ്തി : ജോൺ നീ എന്താ ഈ പറഞ്ഞു വരുന്നത് നിനക്ക് ഈ അർജ്ജുനെ മുൻപ് പരിചയം ഉണ്ടോ
ജോൺ : ദീപ്തി ഞാൻ പറഞ്ഞില്ലേ ഇത് നമ്മൾ കൂട്ടിയാൽ കൂടില്ല എനിക്ക് അവനെ മുൻപരിചയം ഒന്നും ഇല്ല എന്നാൽ അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ അവനെ കുറിച്ച് അന്വേഷിക്കാൻ എൻ്റെ കുറച്ച് ആളുകളെ വിട്ടിരുന്നു
ദീപ്തി : എന്നിട്ട് എന്തായി അവർ അവനെ കുറിച്ച് എന്താ പറഞ്ഞത്
ജോൺ : അത് അത് പിന്നെ
അനു : എൻ്റെ ജോൺ നീ ഇങ്ങനെ ലാഗ് ആക്കാതെ കാര്യങ്ങളൊക്കെ ഒന്ന് മുഴുവൻ പറയാൻ നോക്ക്
ജോൺ : ഞാൻ അവനെ കുറിച്ച് അന്വേഷിക്കാൻ വിട്ട ആരും ഇതുവരെ എന്നെ കോൺടാക്ട് ചെയ്തിട്ടില്ല അവരെ കോൺടാക്ട് ചെയ്യാൻ നോക്കിയപ്പോൾ
എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്
ദീപ്തി : അതിൽ ഇത്ര പേടിക്കാൻ മാത്രം എന്താ ഉള്ളത് ജോൺ
അനു : അതെ അവർ നിൻ്റെ ക്യാഷ് കിട്ടിയപ്പോൾ കാര്യം നടത്താതെ മുങ്ങിക്കാണും അതാവും വിളിച്ചിട്ട് കിട്ടാത്തത്
ജോൺ : അങ്ങനെ ആണെങ്കിൽ തന്നെ എനിക്ക് ഇത്ര ടെൻഷൻ
💬 Comments
View all comments