Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ആയി വന്നോളും
അച്ചു : ചേട്ടാ ചേട്ടൻ കണ്ടോ അച്ഛനെ ഇടിച്ച വണ്ടിയെ
ഓട്ടോ ചേട്ടൻ : ഹേയ് ഇല്ല ഞാൻ വന്നപ്പോൾ അദ്ദേഹം റോഡ് സൈഡിൽ കിടക്കുകയായിരുന്നു ആദ്യം മദ്യപിച്ച് കിടക്കുകയാവും എന്ന് കരുതി അടുത്ത് എത്തിയപ്പോൾ ആണ് കാര്യം മനസ്സിലായത് അബുലൻസിന് കുറേ ശ്രമിച്ചു കിട്ടിയില്ല പിന്നെ ഒന്നും നോക്കിയില്ല നേരെ ഞാൻ തന്നെ ഇങ്ങോട്ട് കൊണ്ടുപ്പോന്നു
മോള് പേടിക്കേണ്ട അച്ഛൻ ഓക്കെ ആയിക്കോളും
( ഓപ്പറേഷൻ കഴിഞ്ഞത് മനപ്പൂർവ്വം ആരും അച്ചുവിനോടും അമ്മുവിനോടും പറഞ്ഞില്ല അവർക്ക് അത് ഷോക്ക് ആവും എന്ന് കരുതിയാണ് അത് പറയാഞ്ഞത് )
അച്ചു : ചേട്ടാ ഒരുപാട് നന്ദിയുണ്ട് സഹായിക്കാൻ കാണിച്ച മനസ്സിന്
ഓട്ടോ ചേട്ടൻ : ഞാൻ എൻ്റെ കടമ ചെയ്തു എന്ന് വിചാരിച്ചാൽ മതി കേട്ടോ മോൾ കരയാതെ ചിരിച്ച മുഖവുമായി നിൽക്ക് എന്നാ ഞാൻ ഇറങ്ങട്ടെ
എൻ്റെ നമ്പർ ഇല്ലെ കയ്യിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതിലേക്ക് വിളിച്ചാൽ മതി കേട്ടോ എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ
അജു : ഓക്കെ ചേട്ടാ എന്തായാലും ചെയ്ത എല്ലാത്തിനും താങ്ക്യൂ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം അല്ല ചേട്ടാ ഞാൻ പേര് ചോദിക്കാൻ മറന്നു എന്താ ചേട്ടൻ്റെ പേര്
ഓട്ടോ ചേട്ടൻ : എൻ്റെ പേര് അനിൽ
എന്നാണ്
അജു : അപ്പോ അനിലേട്ടാ ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോളാം
അനിൽ : എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ മക്കളെ ഞാൻ എന്തായാലും നാളെ വരാം നമുക്ക് നാളെ വിശദമായി പരിചയപ്പെടാം എന്നാൽ ശരി
💬 Comments
View all comments