Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഞാൻ നടക്കട്ടെ
അജു : ഓക്കെ ചേട്ടാ
( അങ്ങനെ അനിലേട്ടൻ ( ഓട്ടോ ചേട്ടൻ ) അവിടെ നിന്നും വീട്ടിലേക്ക് പോയി
അച്ചുവിൻ്റെ മുഖത്ത് ഇപ്പോഴും നല്ല വിഷമം ഉണ്ടായിരുന്നു അവള് കരയാതെ പിടിച്ചു നിൽക്കാൻ നോക്കുകയായിരുന്നു
അമ്മു അച്ചുവിനെ സമാധനപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു അജുവിനും ഇത് കണ്ട് കണ്ണ് നിറയാൻ തുടങ്ങി കാരണം അവനു അറിയാമായിരുന്നു പ്രിയപ്പെട്ടവരുടെ അഭാവം നമുക്ക് എത്രത്തോളം വേദന ഉണ്ടാക്കും എന്ന് അജുവിൻ്റെ മനസ്സിലേക്ക് അവൻ്റെ പഴയ കുറേ കാര്യങ്ങൾ പെട്ടെന്ന് തന്നെ വന്നു പോവാൻ തുടങ്ങി അജുവിന് തല പൊളിയുന്ന പോലെ തോന്നി ഇതുവരെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല അവന് ആകെ എന്തോ പോലെ ആവാൻ തുടങ്ങി അജുവിൻ്റെ മുഖഭാവം അച്ചു ശ്രദ്ധിച്ചിരുന്നു )
അച്ചു : സാർ എന്താ പറ്റിയേ എന്തെങ്കിലും വയ്യായ തോന്നുന്നുണ്ടോ
അമ്മു : ഏട്ടാ എന്താ പറ്റിയേ ഡോക്ടറെ വിളിക്കണോ വെള്ളം വല്ലതും വേണോ കുടിക്കാൻ
അജു : ഹേയ് കുഴപ്പമില്ല ഞാൻ ഓക്കെ ആണ് നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സച്ചുവിനേയും ശരദ്ദേച്ചിയേയും കൂട്ടി വരാം
അച്ചു : സാർ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
അജു : എന്താ അച്ചു താൻ ചോദിക്ക്
അച്ചു : സാർ അച്ഛൻ അച്ഛന് എങ്ങിനെ ഉണ്ട്
അജു : ഞാൻ പറയുന്നത് കേട്ട് ടെൻഷൻ ആവരുത് അമ്മു നിന്നോടും കൂടിയാണ് അച്ഛന് കുറച്ച് ക്രിട്ടിക്കൽ ആണ് ഹെഡ് ഇഞ്ചുറി ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് ഇനി 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ
💬 Comments
View all comments