0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

മോഷ്ടാവ് ആണ് വണ്ടി ഇടിച്ചെ എന്ന് തെളിയിക്കാൻ ആയിരുന്നു ആ കള്ള പരാതി
ദീപ്തിയും കൂട്ടുകാരും പരാതി നൽകി വീട്ടിലേക്ക് തിരിച്ചു )

ദീപ്തി : ഇന്ന് നടന്ന ഈ സംഭവം നമ്മൾ മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയരുത് മനസ്സിലായോ
അനു : നീ എന്തിനാ ദീപ്തി ഇങ്ങനെ പേടിക്കുന്നെ നിൻ്റെ ദൈര്യം എല്ലാം എവിടെ പോയി
ദീപ്തി : അനു ദൈര്യം ഇല്ലാഞ്ഞിട്ടല്ല എതിരെ നിൽക്കുന്നവൻ ശക്തൻ ആണെങ്കിൽ നേരിട്ടുള്ള ആക്രമണം ബുദ്ധിയല്ല
സാന്ദ്ര : അല്ല അനൂ നീ അയാളെ ഇടിച്ചത് വേറെ ആരെങ്കിലും കണ്ടിട്ടുണ്ടോ
അനു : ഹേയ് കാണാൻ വഴി ഇല്ല ആ സമയത്ത് അവിടെയൊന്നും ആരും ഇല്ലായിരുന്നു
ക്രിസ്റ്റീന : എന്തായാലും നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്
വരുൺ : ദീപ്തി അയാള് ജീവനോടെ ഉണ്ടോ അതോ തട്ടിപ്പോയോ
ദീപ്തി : അറിയില്ല നമ്മൾ ഇപ്പൊ അത് അന്വേഷിച്ച് പോയാൽ അത് ചെയ്തതും നമ്മൾ ആണെന്ന് അവർക്ക് മനസ്സിലാവും അത് കൊണ്ട് ആരും ഒന്നും അന്വേഷിക്കാൻ പോവേണ്ട ബാക്കി വരുന്നിടത്ത് വച്ച് നോക്കാം

( ഫ്രണ്ട്സിനെ എല്ലാവരെയും വീട്ടിൽ ആക്കി ദീപ്തിയും അനുവും നേരെ ചന്ദ്രോത്തേക്ക് പുറപ്പെട്ടു...
ഈ സമയം എയർപോർട്ടിലേക്ക് പോവാൻ പുറപ്പെടുകയായിരുന്നു മോഹനും റാമും
ദീപു അവരുടെ ഡ്രസ്സ് പാക്ക് ചെയ്യാൻ പറഞ്ഞത് കൊണ്ട് ലക്ഷ്മിയും അനിതയും ആ കാര്യം ആദ്യം തന്നെ ചെയ്തിരുന്നു പിന്നെ കുറച്ചു ഡോക്യുമെൻ്റ്സ് എല്ലാം എടുത്ത് അവർ പോവാൻ ഇറങ്ങി അപ്പോഴേക്കും ദീപ്തിയും അനുവും വീട്ടിലേക്ക് എത്തിയിരുന്നു )

💬 Comments

View all comments