Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
പോകുന്ന ടൈപ്പ് ആയിരുന്നോ അവൻ
ദീപു : ഹേയ് അവൻ അങ്ങനെ ഉള്ള ആൾ ഒന്നുമല്ല എൻ്റെ അറിവിൽ അവന് അധികം ഫ്രണ്ട്സ് ഒന്നുമില്ല അവിടെ പിന്നെ ഇവിടെ നാട്ടിലും അങ്ങനെയൊക്കെ തന്നെയാണ് എന്നാ അറിയാൻ കഴിഞ്ഞത്
അല്ല എന്താ നീ അങ്ങനെ ചോദിക്കാൻ കാരണം
ദീപ്തി : ഹേയ് ഒന്നുമില്ല ഏട്ടാ അവൻ്റെ ആളുകൾ നമ്മുടെ ജോണിനെയും കൂട്ടരേയും തല്ലിയത് ഏട്ടൻ അറിഞ്ഞത് അല്ലേ അപ്പോ അവനു എന്തെങ്കിലും ഒന്ന് തിരിച്ച് കൊടുക്കേണ്ടെ
അതാ ചോദിച്ചത് അവൻ ആള് എങ്ങനെയാ എന്ന്
ദീപു : ഡീ നിങ്ങള് അവനോട് കച്ചറക്ക് ഒന്നും പോവാൻ നിൽക്കേണ്ട അത് നിങ്ങൾക്ക് പണി ആവും കേട്ടോ
ദീപ്തി : അതെന്താ ഏട്ടൻ അങ്ങനെ പറഞ്ഞത്
ദീപു : ബാംഗളൂർ വച്ച് ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും അവിടെ ഉള്ള ഒരു പബ്ബിൽ പോയിരുന്നു അന്ന് അവിടെ വച്ച് അറിയാതെ എൻ്റെ കൈ അവിടെ ഉണ്ടായിരുന്ന ഒരുത്തൻ്റെ ദേഹത്ത് തട്ടി അവൻ്റെ കയ്യിലെ ഡ്രിങ്ക്സ് താഴെ വീണു കുറച്ച് അവൻ്റെ ഡ്രസിലും ആയി ഞാൻ സോറി പറഞ്ഞു അറിയാതെ പറ്റിയത് ആണെന്നും പറഞ്ഞു എന്നാൽ അവൻ അത് വിട്ടില്ല അവർക്ക് മലയാളികളെ പുച്ഛം ആണ് അതുകൊണ്ട് അവൻ എന്നെ പിടിച്ചു അവൻ്റെ ഡ്രസിൽ ആയ ഡ്രിങ്ക്സ് തുടക്കാൻ പറഞ്ഞു
തെറ്റ് എൻ്റെ അല്ലേ ഞാൻ അത് എൻ്റെ ടവ്വൽ ഉപയോഗിച്ച് തുടച്ചു കൊടുത്തു എന്നാൽ പിന്നെ അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി
ദീപ്തി :
💬 Comments
View all comments