0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.2K

എന്താ ഏട്ടാ എന്താ അവൻ പറഞ്ഞത്

ദീപു : അവൻ്റെ ഷൂവിൽ ആയ ഡ്രിങ്ക്സ് കൂടി ഞാൻ തുടച്ചു കൊടുക്കണം എന്ന് പറഞ്ഞു ഞാൻ പറ്റില്ല എന്ന് പറഞ്ഞു അത് കേട്ട് അവൻ്റെ കൂടെ ഉള്ള ആളുകൾ എന്നെകൊണ്ട് ബലമായി അവൻ്റെ കാല് തുടയ്ക്കാൻ ശ്രമിച്ചു ഞാൻ പരമാവധി പിടിച്ചു നിന്നു എന്നാൽ അവരുടെ ബലത്തിന് മുന്നിൽ ഞാൻ തോറ്റു പോയ നിമിഷം എൻ്റെ കൈ അവൻ്റെ ഷൂവിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്

ദീപ്തി : എന്താ എന്താ ഉണ്ടായത്

ദീപു : അത്ര നേരം എൻ്റെ മുന്നിൽ ഉണ്ടായിരുന്ന ഷൂവും അതിൻ്റെ ഉടമയേയും കാണാൻ ഇല്ല
എല്ലാവരും ഒരു പകപ്പോടെ നോക്കിയപ്പോൾ കണ്ടത് പബ്ബിൻ്റെ ഒരു കോർണറിൽ ചോര തുപ്പി കിടക്കുന്ന ആ ബാംഗളൂർ കാരനെ ആണ് അവൻ്റെ കിടപ്പ് കണ്ട് എന്നെ പിടിച്ചു നിന്ന അവൻ്റെ ആളുകൾ എല്ലാവരും പേടിച്ച് പോയിരുന്നു

അനു : എന്താ ഏട്ടാ അവിടെ ഉണ്ടായത് പറ

ദീപു : അനു നീയും ഉണ്ടായിരുന്നോ ഇവളുടെ കൂടെ

അനു : ആ ഉണ്ടായിരുന്നു എന്നിട്ട് ബാക്കി എന്താ ഉണ്ടായത്

ദീപു : ഞാൻ പറയാം നീ ബഹളം വയ്ക്കാതെ

ദീപ്തി : ഏട്ടാ ബാക്കി കൂടി പറയുമോ

ദീപു : എൻ്റെ മേൽ ഉള്ള എല്ലാവരുടെയും പിടി അയഞ്ഞപ്പോൾ ആണ് ഞാൻ ഒന്ന് നേരെ നിന്നത് അപ്പോ ഞാൻ കാണുന്നത് വലത്തേ കൈ പത്തിയിലെ ബ്ലഡ് ഒരു ടിഷ്യൂ പേപ്പർ വച്ച് തുടക്കുന്ന

💬 Comments

View all comments