Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
എന്താ ഉണ്ടായത് എന്നു അവർക്ക് അറിയില്ല പിന്നെ ആ മറ്റവളുടെ പേര് അശ്വതി കൃഷ്ണ എന്നാണെന്നും അവർ പറഞ്ഞു
റാം : ഈ അർജുനും അശ്വതിയും തമ്മിൽ അതിന് മുൻപരിചയം ഒന്നും ഉണ്ടാവാൻ വഴി ഇല്ലല്ലോ ആ പെണ്ണ് ഏതോ കോളനിയിൽ അല്ലേ അർജുൻ അത്യാവശ്യം സ്റ്റാൻഡേർഡ് ആയി നടക്കുന്ന ഒരു പയ്യൻ അല്ലേ അങ്ങനെ ഉള്ള അവന് അവളുമായി എന്താ ബന്ധം
മോഹൻ : അത് എനിക്കും അറിയില്ല അതാണ് നമ്മൾ കണ്ട് പിടിക്കേണ്ടത് ഇപ്പൊ നമ്മൾ അവരുടെ പ്രശ്നത്തിൽ കയറി ഇടപ്പെട്ടാൽ നമുക്ക് അർജുനെ കുറിച്ച് അന്വേഷിക്കാൻ ഉള്ള അവസരം ഉണ്ടാവില്ല പിന്നെ നമ്മുടെ കുട്ടികൾക്കും അറിയില്ല നമ്മൾ ഈ കാര്യങ്ങള് അറിഞ്ഞത് അത് കൊണ്ട് ഇപ്പൊ ഇതിങ്ങനെ പോകട്ടെ ബാക്കി നമുക്ക് പോയി വന്നിട്ട് നോക്കാം
റാം : ഏട്ടന് അർജുനെ കുറിച്ച് എന്തെങ്കിലും ഡൗട്ട് ഉണ്ടോ
മോഹൻ : ഉണ്ട് റാം അതിന് വ്യക്തത കിട്ടണമെങ്കിൽ നമ്മുടെ ഈ യാത്ര തടസം ഒന്നും ഇല്ലാതെ കഴിഞ്ഞ് കിട്ടണം
( ബാംഗ്ലൂർ ഫ്ലൈറ്റിന് ടൈം ആയി എന്ന അനൗൺസ് കേട്ട് മോഹനും റാമും ഫ്ലൈറ്റ് കയറാൻ നടന്നു...
ഇതേ സമയം ഹോസ്പിറ്റലിൽ എത്തി കാര്യങ്ങൾ അറിഞ്ഞു തളർന്ന അവസ്ഥയിൽ ആയിരുന്നു അച്ചുവും സച്ചുവും
ഹോസ്പിറ്റലിൽ എത്തിയ സച്ചുവിനോട് കാര്യങ്ങൾ പറയേണ്ടി വന്നു അച്ഛൻ എന്ന് കേട്ടാൽ അവന് പേടിയും ദേഷ്യവും ആയിരുന്നു എന്നാൽ ഇപ്പൊ അവന് അവൻ്റെ അച്ഛനെ തിരികെ കിട്ടിയാൽ മതി എന്ന പ്രാർത്ഥന ആണ് മനസ്സിൽ അച്ചുവിൻ്റെ അവസ്ഥയും ഇതുതന്നെ
💬 Comments
View all comments