0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]

Author : kkstories Read All Parts 248

ഇപ്പൊ ഞങ്ങൾ പോവാം ഇനി ഇതിൻ്റെ പേരിൽ ഇവളുടെ ഭാഗത്ത് നിന്ന് എൻ്റെയോ എൻ്റെ കൂട്ടുക്കരുടെയോ പേരിൽ ഇവിടുള്ള ഏതെങ്കിലും സാറുമാരോട് ഇവൾ കംപ്ലൈൻ്റ് ചെയ്താൽ പിന്നെ ഇവൾ ഈ കോളേജിൽ പഠിക്കില്ല ഇത് ദീപ്തിയാ പറയുന്നത്

( ദീപ്തിയും കൂട്ടുക്കാരും പോയ ശേഷം ഇതെല്ലാം കേട്ട് കണ്ണീർ പൊഴിക്കുന്ന അച്ചുവിനെ ക്ലാസ്സിൽ ഉള്ള ബാക്കി കുട്ടികളും അമ്മുവും കൂടി എങ്ങനെയോ സമാധാനപ്പെടുത്തി
ബാക്കിയുള്ള പീരിയേടുകൾ എങ്ങനെയോ അച്ചു തള്ളി നീക്കി അവൾക്ക് പഠിത്തത്തിൽ ശ്രദ്ധ കിട്ടിയിരുന്നില്ല ടീച്ചേഴ്സ് ചോദിച്ചപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് അവൾ അവരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിവായി

അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു

വീട്ടിലേക്ക് ബസ്സ് കാത്തു നിൽക്കുകയായിരുന്ന അച്ചുവിൻ്റെയും അമ്മുവിൻ്റെയും അടുത്തേക്ക് ദീപ്തിയും അനഘയും വന്നു

ഇത് കണ്ട് അച്ചു ചെറുതായി ഒന്ന് പേടിച്ചിരുന്നു അമ്മു കൂടെ ഉള്ളത് കൊണ്ട് അവള് അത് പുറത്ത് കാണിച്ചില്ല)

അനഘ: എന്താടി നീ പ്രിൻസിയോടു പറഞ്ഞു ഞങ്ങളെ അങ്ങ് ഒലത്താം എന്ന് കരുതിയോ ഇവിടെ വച്ച് നിന്നെ പട്ടിയെ തല്ലുംപോലെ തച്ചാലും ഒരു മോൻ്റെ മോനും ചോദിക്കാൻ വരില്ല കാണണോ നിനക്ക്

(അതും പറഞ്ഞു അനഘ അച്ചുവിൻ്റെ മുടിക്ക് കയറി പിടിച്ചു വലിക്കാൻ തുടങ്ങി വേദന കൊണ്ട് അച്ചു കരയാനും ഇത് കണ്ട അമ്മു വേഗം ദീപ്തിയോട്)

അമ്മു : ദീപ്തി പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ എന്ന് പറയുമോ എല്ലാം നമ്മൾ ക്ലാസ്സിൽ വച്ചു പറഞ്ഞു തീർത്തത് അല്ലേ പിന്നെയും എന്തിനാ ഇങ്ങനെ ഇവളെ വേദനിപ്പിക്കുന്നത് അവൾക്ക് ഒരു തെറ്റ് പറ്റി അതിന് അവള് നിന്നോട് സോറി പറയാനും തയ്യാറാണ് പ്ലീസ് ഈ ഒരു പ്രാവശ്യം ഒന്ന് ക്ഷമിക്കൂ

ദീപ്തി: എന്നാ അവളോട് പറ എൻ്റെ കാല് പിടിച്ചു സോറി പറയാൻ എന്നാൽ നമുക്ക് വേണമെങ്കിൽ അവളെ വെറുതെ വിടാം അല്ലേ

അനഘ : അങ്ങനെ ചെയ്യുകയാണെങ്കിൽ നിന്നെ ഞങ്ങൾ വെറുതെ വിടാം എന്താ നിനക്കു സമ്മതമാണോ പറയെടി

അച്ചു : ഞാൻ ചെയ്യാം (വേദന സഹിച്ചു കരഞ്ഞു കൊണ്ട് എങ്ങനെയോ അച്ചു പറഞ്ഞു)
ദീപ്തി : എന്നാൽ വേഗം പിടിച്ചോ (എന്ന് പറഞ്ഞു കൊണ്ട് കാൽ അച്ചുവിന് നേരെ നീട്ടി എല്ലാ കുട്ടികളും അച്ചുവിനെ ദയനീയമായി നോക്കി നിന്നു

കാലു പിടിക്കാനായി അച്ചു കുനിയുന്ന സമയത്താണ് അത് സംഭവിച്ചത് പൊടിയെല്ലാം പറത്തികൊണ്ട് ഒരു Ford Mustang

💬 Comments

View all comments