Chapter Title : അച്ചുവിൻ്റെ രാജകുമാരൻ [Mikhael]
അവള് നിന്നോട് സോറി പറയാനും തയ്യാറാണ് പ്ലീസ് ഈ ഒരു പ്രാവശ്യം ഒന്ന് ക്ഷമിക്കൂ
ദീപ്തി: എന്നാ അവളോട് പറ എൻ്റെ കാല് പിടിച്ചു സോറി പറയാൻ എന്നാൽ നമുക്ക് വേണമെങ്കിൽ അവളെ വെറുതെ വിടാം അല്ലേ
അനഘ : അങ്ങനെ ചെയ്യുകയാണെങ്കിൽ നിന്നെ ഞങ്ങൾ വെറുതെ വിടാം എന്താ നിനക്കു സമ്മതമാണോ പറയെടി
അച്ചു : ഞാൻ ചെയ്യാം (വേദന സഹിച്ചു കരഞ്ഞു കൊണ്ട് എങ്ങനെയോ അച്ചു പറഞ്ഞു)
ദീപ്തി : എന്നാൽ വേഗം പിടിച്ചോ (എന്ന് പറഞ്ഞു കൊണ്ട് കാൽ അച്ചുവിന് നേരെ നീട്ടി എല്ലാ കുട്ടികളും അച്ചുവിനെ ദയനീയമായി നോക്കി നിന്നു
കാലു പിടിക്കാനായി അച്ചു കുനിയുന്ന സമയത്താണ് അത് സംഭവിച്ചത് പൊടിയെല്ലാം പറത്തികൊണ്ട് ഒരു Ford Mustang black car അവിടെ വന്നു നിന്നത് അതിൻ്റെ co driving സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ദീപ്തിയും അനഘയും ഒരു പോലെ ഞെട്ടി
ആ ഞെട്ടലിൽ അച്ചുവിൻ്റെ മുടിയിലെ പിടുത്തം വിട്ട അനഘയും ദീപ്തിയും ഒരേ സ്വരത്തിൽ പറഞ്ഞു ചേട്ടൻ
അതെ വന്നിരിക്കുന്നത് ചന്ദ്രോത്ത് ഗ്രൂപ്പിൻ്റെ എല്ലാ സ്വത്തിൻ്റെയും മറ്റൊരു അവകാശി ദീപക് ചന്ദ്രൻ
ദീപക്കിനെ കണ്ടമാത്രെ ദീപ്തിയും അനഘയും ഓടി ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ചേട്ടാ എന്നു വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു )
ദീപക് : എന്താ മോളെ ഇവിടെ പ്രശ്നം ഞാൻ ഇടപെടണോ ആരാ ആ കുട്ടി എന്തിനാ അവൾ നിന്നു കരയുന്നെ
അനഘ : ഓ അതോ അത് ഒരു വള്ളി കേസ് ആണ് ചേട്ടാ അവള് ദീപ്തിക്കെതിരെ
💬 Comments
View all comments