0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

കണ്ടത് ആവിപറക്കുന്ന പുട്ടുകുറ്റിയിൽ നിന്നും പുട്ട് കുത്തിയിടുന്ന റിയാനയെ ആണ് .

"ഒരു ചായ കിട്ടുമോ?"

"സാർ എഴുന്നേറ്റോ? രാവിലെ ഉപ്പ വരുന്നതിന് മുൻപ് സാറിന് കഴിക്കാൻ ഉള്ളത് എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതിയ ഞാൻ... ഉപ്പ വന്നാൽ ഉടനെ പോകാലോ "

"അതു സാരമില്ല. എനിക്ക് മാത്രം ഉള്ളത് അല്ല റിയാനക്കും ഉപ്പ വന്നാൽ ഉപ്പക്കും കൂടെ ഉള്ളത് ഉണ്ടാക്കിക്കോ. പക്ഷെ എനിക്ക് ഇപ്പോൾ ഒരു ചായ കിട്ടുമോ? ചായ കുടിച്ചാലെ കാര്യങ്ങൾ ഉഷാർ ആകു."

"സാർ കിടന്നതിനടുത്തു ഞാൻ ചായ കൊണ്ട് വെച്ചിരുന്നു. രാവിലെ എന്നെ കണി കാണേണ്ട എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്."

"അതിന് റിയാനയെ കണികണ്ടാൽ എന്താ.? "

"എന്നെ കണികണ്ടാൽ അന്നത്തെ ദിവസം മോശം ആണെന്ന ചെറിയുമ്മ പറയാറ്.. അതുകൊണ്ടാ ഉപ്പ ഗതിപിടിക്കാത്തത് എന്ന് എപ്പോഴും പറയും."

ഞാൻ ചിരിച്ചു.

"അയ്യോ!! ആ ചായ തണിഞ്ഞു കാണും ഞാൻ ഇപ്പോൾ വേറെ ചായ ഇട്ട് തരാം.. ഇവിടെ പാലൊന്നും കണ്ടില്ല. കട്ടൻ ചായ ..."

അവൾ പറഞ്ഞു നിർത്തി.

"വേറെ ചായ ഒന്നും ഉണ്ടാകേണ്ട അത് മതി. തണിഞ്ഞു പോയെങ്കിൽ ഒന്ന് ചൂടാക്കാം അത്ര മതി. കട്ടൻ ചായ തന്നെ.."

അവൾ വേഗം ആ ചായ എടുത്തു ചൂടാക്കി തന്നു.

ഞാൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.

"ഇന്നലെ നന്നായി ഉറങ്ങിയോ?

"ഉറങ്ങി... എന്നാലും ഉപ്പയുടെ കാര്യവും. ഇനി എവിടെയാകും എന്റെ ജീവിതം എന്നോർത്തും... " അവൾ പറഞ്ഞു നിർത്തി. പിന്നെയും തുടർന്നു.

"എന്റെ ഉമ്മയുടെ ഒരു ചേച്ചിയുണ്ട് എന്റെ മൂത്തുമ്മ.

💬 Comments

View all comments