Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
അവൾ "ഇല്ല! എന്ന് പറഞ്ഞു.
ഞാൻ അതെല്ലാം കാണിച്ചു കൊടുത്തിട്ട് അവളേയും കൂട്ടി വീണ്ടും റൂമിൽ വന്നു. ഷെൽഫിൽ നിന്ന് മറ്റൊരു പുതപ്പെടുത്തു . അവൾക്ക് കൊടുത്തിട്ട് പറഞ്ഞു ..
"ഈ കട്ടിലിൽ കയറി കിടന്നോ. കിടക്കുമ്പോൾ വാതിൽ അടച്ചു കുട്ടിയിട്ടോ .. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം. "
ഞാൻ അവിടെ വെച്ച പുതപ്പും തലയിണയും എടുത്തു പുറത്തേക്ക് ഇറങ്ങാൻ നോക്കി..
"അയ്യോ!! അതു വേണ്ട സാർ ഞാൻ അടുക്കളയിൽ അവിടെ എവിടെയെങ്കിലും കിടന്നോളാം. സാറ് ഇവിടെ കിടന്നു ഉറങ്ങിക്കോ. എനിക്ക് വിശന്നപ്പോൾ സാറ് സാറിന്റെ ഭക്ഷണം തന്നു. ഇപ്പോൾ കിടക്കാനുള്ള സ്ഥലവും. അത് വേണ്ട സാർ എന്നോട് ഇപ്പോൾ കാണിച്ചതിന് തന്നെ ഒരുപാട് നന്ദിയുണ്ട് . സാറിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് പാപം ആണ്. " അവൾ പറഞ്ഞു.
"ഞാൻ നിന്നോട് പറയാൻ ഉള്ളത് പറഞ്ഞു. മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലത്. അല്ലെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ ചെയ്. " അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി സോഫയിൽ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റ ഞാൻ ബെഡ്‌റൂമിന്റെ വാതിൽ തള്ളി നോക്കി. വാതിൽ തുറന്നു എന്നാൽ അവളെ അവിടെ കണ്ടില്ല. കിടക്കയിൽ ആരും കിടന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. അതോ എഴുന്നേറ്റത്തിന് ശേഷം വൃത്തിയാക്കിയതോ? ഞാൻ ബാത്‌റൂമിൽ കയറി അവിടെ അവളുടെ ഡ്രെസ്സും കണ്ടില്ല. എന്നാൽ ആരോ കുളിച്ചതിന്റെ എല്ലാ ലക്ഷണവും കാണാം.
ഞാൻ മൂത്രം കഴിച്ചു. കൈയും മുഖവും കഴുകി. അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽനിന്നും നല്ല കടലക്കറിയുടെ മണം. അടുക്കളയിൽ ചെന്നപ്പോൾ
💬 Comments
View all comments