0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

പടച്ചോൻ കോപിക്കും. അത് കൊണ്ട് മോളും കുറച്ചെടുത്തു കഴിക്ക് ". ഞാൻ പറഞ്ഞു.

"അയ്യോ!!! എനിക്ക് വേണ്ട സാർ. സാർ കഴിച്ചാൽ മതി." അവൾ പറഞ്ഞു.

"അപ്പോൾ എന്നോട് പടച്ചോൻ കോപിച്ചോട്ടെ എന്നാണോ?"

"അയ്യോ!! അങ്ങനെ അല്ല സാർ . എനിക്ക് ഇപ്പോൾ വിശക്കുന്നില്ല. ഞാൻ നേരത്തെ കഴിച്ചില്ലേ.? "

"അത് സാരമില്ല! രണ്ടു ദിവസം ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ കുറച്ചു കൂടെ കഴിക്കാം. ഇരിക്കാന പറഞ്ഞത്. ഇരുന്നു കഴിക്കാൻ. " അതും പറഞ്ഞു ഞാൻ റിയാനയെ ഒന്ന് നോക്കി. പേടിച്ചിട്ടാണോ എന്നറിയില്ല അവൾ വേഗം കുറച്ചെടുത്തു കഴിച്ചു.

"നന്നായിട്ടുണ്ട് കേട്ടോ? ആരായാലും. ഈ മൊഞ്ചത്തിയെ കെട്ടുന്നവൻ ഭാഗ്യവനാ. നല്ലൊരു സുന്ദരി പെണ്ണിനേയും കിട്ടും കൂടെ നല്ല ഭക്ഷണവും കഴിക്കാം.. എന്നെ പോലെ ഹോട്ടലിൽ നിന്ന് കഴിക്കേണ്ടി വരില്ല."

അവൾ ഒന്ന് ചിരിച്ചു. പിന്നെ നാണിച്ചു തല താഴ്ത്തി.

ഞാൻ ഭക്ഷണം കഴിച്ചു സോഫയിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തു വന്നു.

"ഞാൻ അവിടെപോയി കിടന്നോട്ടെ സാർ.? "

അടുക്കളയിലേക്ക് കൈ ചൂണ്ടി എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചു.

എന്നിട്ട് എഴുനേറ്റ് അവളുടെ കൈ പിടിച്ചു റൂമിൽ കയറി . അവൾ പേടിച്ചെങ്കിലും കൈ തട്ടി മാറ്റാൻ നോക്കിയില്ല.

റൂമിൽ എത്തിയ ഞാൻ അവിടെ കട്ടിലിൽ കിടന്ന പുതപ്പും തലയിണയും എടുത്തു. അതിന് മുൻപ് അവളേയും കൂട്ടി ബാത്‌റൂമിൽ കയറി.

"നിനക്ക് വേണമെങ്കിൽ കുളിക്കുകയോ മറ്റോ ചെയ്‌തോ.. ഇതിൽ ഇരിക്കാൻ അറിയാമോ?" യൂറോപ്യൻ ക്ലോസെറ്റ് കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

💬 Comments

View all comments