Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
അത്ര മതി. കട്ടൻ ചായ തന്നെ.."
അവൾ വേഗം ആ ചായ എടുത്തു ചൂടാക്കി തന്നു.
ഞാൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.
"ഇന്നലെ നന്നായി ഉറങ്ങിയോ?
"ഉറങ്ങി... എന്നാലും ഉപ്പയുടെ കാര്യവും. ഇനി എവിടെയാകും എന്റെ ജീവിതം എന്നോർത്തും... " അവൾ പറഞ്ഞു നിർത്തി. പിന്നെയും തുടർന്നു.
"എന്റെ ഉമ്മയുടെ ഒരു ചേച്ചിയുണ്ട് എന്റെ മൂത്തുമ്മ. കൂടുതലും അവിടെ നിർത്താൻ ആയിരിക്കും ഉപ്പ കരുതുന്നത്. ആ മൂത്തുമ്മയുടെ കെട്ടിയോൻ ഒരു മോശം ആളാണെന്ന ഉപ്പ പറയാറ്. അയാൾ എന്നെ വല്ലതും ചെയ്യുമോ ? എന്നാ എന്റെ പേടി.. അങ്ങനെ ആയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. "
"അങ്ങനെ ഒന്നും ചിന്തിക്കേണ്ട. നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം."
ഞാൻ ചായ കുടിച്ചു കഴിഞ്ഞു ബാത്‌റൂമിൽ പോയി. ഫ്രഷ് ആയി വന്നു.
ഞാൻ ചായ കുടിക്കാൻ പോയി ഇരുന്നു. റിയാന എനിക്ക് ചായ എടുത്തു തന്നു അപ്പോഴാണ് കാളിങ് ബെൽ കേട്ടത്. ഞാൻ പോയി വാതിൽ തുറന്നു. ഞാൻ പ്രതീക്ഷിച്ചപോലെ ഇക്ക ആയിരുന്നു.
"വാ ഇക്ക വാ ചായ കുടിക്കാം. ഇക്കയുടെ മോൾ ഉണ്ടാക്കിയ പുട്ടും കറിയും ഉണ്ട്."
ഇക്ക ചിരിച്ചെങ്കിലും മുഖം പ്രസന്നമായിരുന്നില്ല. എങ്കിലും ചായ കുടിക്കാൻ വന്നിരുന്നു.
റിയാന ഇക്കയ്ക് ചായ എടുത്തു കൊടുത്തു. ഞാൻ അവളോടും ഇരിക്കാൻ പറഞ്ഞു. രണ്ടാളും ഇരുന്നെങ്കിലും കാര്യമായിട്ട് ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.
"എന്താ രണ്ടാളും ഇങ്ങനെ ഇരിക്കുന്നെ? ശരിക്കും കഴിക്കുന്നേ? "
രണ്ടാളും ഒന്നും മിണ്ടിയില്ല. .ഞാൻ കഴിച്ചു എഴുനേറ്റു. സോഫയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു ഇക്ക അങ്ങോട്ട് വന്നു. ഞാൻ ഇക്കയേയും കൂട്ടി ബാൽക്കണിയിൽ പോയി
"എന്താ ഇക്കാ പ്രശ്നം ?"
"അത് സാറെ ഞാൻ എങ്ങനെയാ സാറോട് പറയുന്നേ?
മോളെയും കൂട്ടി ഞാൻ എങ്ങോട്ട് പോകും എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല."
"എന്തേ ഒന്നും ശരിയായില്ലേ? "
"ഞങ്ങളുടെ പള്ളിവകയുള്ള അനാഥാലയത്തിൽ ആക്കാം എന്നാ ഞാൻ കരുതിയേ. അവിടെ അന്വേഷിച്ചപ്പോൾ പതിനെട്ടു വയസ്സ് കഴിഞ്ഞവരെ അവിടെ ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ ഉള്ളത് മോളുടെ ഉമ്മാടെ
💬 Comments
View all comments