0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ഈ ലോകം മുന്നോട്ട് പോകുന്നേ.. അതു മാത്രം അല്ല. ഇങ്ങനെ കഴിയുന്നോണ്ടല്ലേ എന്നും ഹോട്ടലിൽ നിന്നു ഫുഡ് കഴിക്കേണ്ടി വരുന്നത്? "

"അതിന് ഒരു കുക്കിനെ വെച്ചാൽ പോരെ. ഇക്ക ഒന്ന് അന്വേഷിക്ക് നല്ലൊരു കുക്കിനെ കിട്ടുമോ എന്ന്. "

"കുക്കിനെ കിട്ടുമായിരിക്കും പക്ഷെ വീട് നോക്കാൻ ഒരു പെണ്ണ് തന്നെ വേണം സാറെ "

"അതു വേണ്ട ഇക്ക.. അതിനെല്ലാം കൂടെ ഒരു ദിവസം മതി. വീട് നോക്കാൻ. വെറുതെ എന്തിനാ ഒരു ടെൻഷൻ എടുത്തു തലയിൽ വെക്കുന്നത്. ഇതാണ് സുഖവും സന്തോഷവും . ഇതാകുമ്പോൾ ഇവിടെ മടുക്കുമ്പോ മറ്റൊരു സ്ഥലം. ജോലി മടുക്കുമ്പോ യാത്ര . ."

"ശരി സാറെ. സാറിന്റെ ഇഷ്ട്ടം പോലെ. ഞാൻ പോയി സാറിന് കഴിക്കാൻ ഉള്ളത് വാങ്ങിച്ചു വരാം."

ഇക്ക പോയതിന് ശേഷം ഞാൻ ബാൽക്കണിയിൽ പോയി ഒരു സിഗരറ്റ് കത്തിച്ചു ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു അവിടെ ഇരുന്നു തന്നെ ഞാൻ ഉറങ്ങിപ്പോയി. ഇക്കയുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.

"സാറെ ഫുഡ്‌ വാങ്ങി വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചേക്കണേ... ഞാൻ ഇറങ്ങുവാ. "

ഞാൻ എഴുനേറ്റ് ഫ്രഷ് ആയി വന്നു. ഫുഡ് കഴിച്ചു കിടന്നുറങ്ങി.

അവിടെ ആകെ ഞാൻ കമ്പനി ആയത് ആ ഇക്ക മാത്രമായിട്ടായിരുന്നു.

ഒരു ദിവസം ഇക്ക വന്നു പറഞ്ഞു.

"സാറെ ഒരു ആയിരം രൂപ തരുമോ? ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ്. അവൾക്ക് നല്ല ഒരു ഡ്രെസ്സ് വാങ്ങണം. കുറേയായി നല്ല ഡ്രെസ്സ് എന്തെങ്കിലും എന്റെ മോൾക് വാങ്ങി കൊടുത്തിട്ട് "

💬 Comments

View all comments