0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ഞാൻ അവിടെ പോയി ഇരുന്നു. ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ?

എന്റെ പേര് അർജുൻ. ഞാൻ ഒരു കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരുന്നു. ഇരുപതാമത്തെ വയസ്സിൽ സർവീസിൽ കയറി. പതിനഞ്ചു വർഷം കഴിഞ്ഞപ്പോൾ പിരിഞ്ഞു. ഇപ്പോൾ മോശമല്ലാത്ത തുക പെൻഷൻ കിട്ടുന്നുണ്ട്. അതുകൂടാതെ ഇപ്പോൾ ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ സർവീസ് മാനേജർ ആയി ജോലി ചെയ്യുന്നു..

ഇപ്പോൾ ഇവിടെ ഒരു ഫ്ലാറ്റിൽ ആണ് കഴിയുന്നത്. ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ജോലിയിൽ നിന്നും മടങ്ങി നേരെ വന്നത് ഇവിടത്തെക്കാണ്.

ഈ പ്ലാറ്റിൽ ആകെ ഒരു മുറി മാത്രമാണ് ബെഡ്‌റൂം ആയി ഉള്ളത്. അറ്റാച്ഡ് ബാത്‌റൂം ഉള്ളത്. പിന്നെ ഒരു കിച്ചൺ, ഒരു ലിവിങ് സ്‌പേസും അടുക്കളയോട് ചേർന്നു തന്നെ ഡെയിനിങ് റൂമും. . അത്യാവശ്യം ചില ബന്ധുക്കൾ ഉണ്ട് അതു നാട്ടിൽ ആണ്. വല്ലപ്പോഴും മാത്രം നാട്ടിൽ പോയി വരും. നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ച് പറമ്പും ഉണ്ട്. അത് നോക്കാനായി അടുത്ത ഒരു പരിചയക്കാരനെ ഏൽപ്പിച്ചിരിക്കുകയാണ്.

ഇവിടെ ഇപ്പോൾ തനിച്ചാണ് താമസം. ഞാനും ഇക്കയും നല്ല കൂട്ടാണ്. എനിക്ക് വല്ലപ്പോഴും രണ്ടു പെഗ്ഗ് അടിക്കാൻ കമ്പനി തരുന്നത് ഇക്കയാണ്.

അങ്ങനെ ഒരു ദിവസം.

"എന്റെ സാറെ!! സാറെന്തിനാ ഇങ്ങനെ തനിച്ചു താമസിക്കുന്നത് . സാറിനൊരു കല്യാണം കഴിച്ചു ഒരു കുടുംബമായി കഴിഞ്ഞൂടെ " ഇക്ക ചോദിച്ചു.

ഞാൻ ചിരിച്ചു.

"എന്റെ ഇക്ക അങ്ങനെ കല്യാണം കഴിച്ചാൽ ഇങ്ങനെ മനഃസമാദാനത്തോടെ രണ്ടു പെഗ്ഗ് അടിക്കാൻ പറ്റുമോ?"

"എന്റെ സാറെ! അങ്ങനെ ചിന്തിച്ചാൽ എങ്ങനെയാ സാറെ

💬 Comments

View all comments