Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
"അതൊന്നും ഇനി ഓർക്കേണ്ട. ഞാൻ ചിരിച്ചത് അതുകൊണ്ട് ഒന്നും അല്ല. അതിന് മാത്രം സാധങ്ങൾ ഒന്നും ഇവിടെ കാണില്ല. വല്ല പുട്ട് പൊടിയോ, റവയോ, മൈദയോ, അങ്ങനെ എന്തേലും കാണും. അല്ലാതെ ഞാൻ ഒന്നും ഇവിടെ ഉണ്ടാകാറില്ല. മോൾക്ക് തന്നത്പോലും ഞാൻ കഴിക്കാൻ വേണ്ടി പുറത്തുന്നു വാങ്ങിയതാ. ഒന്നും ഇല്ലാതെ മോള് എന്തുണ്ടാക്കിത്തരും എന്നോർത്ത."
"സാറിന്റെ അടുക്കളയിൽ ഞാൻ കയറിക്കോട്ടെ? സാറിന് ഉള്ളത് ഞാൻ കഴിച്ചു സാറിനെ പട്ടിണികിട്ടാൽ പടച്ചോൻ എന്നോട് പൊറുക്കില്ല."
"എനിക്ക് ഒന്നും വേണ്ട മോളെ . മോള് അകത്തു പോയി കട്ടിലിൽ കിടന്നു ഉറങ്ങിക്കോ. "
റിയാന വീണ്ടും കരയാൻ തുടങ്ങി. എന്റെ കാലിൽ വീണു.
"പടച്ചോന്റെ മുന്നിൽ എന്നെ കുറ്റക്കാരി ആകല്ലേ സാർ. സാർ എന്തെങ്കിലും കഴിച്ചില്ലേൽ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ല. പ്ലീസ് സാർ "
"ശരി... എന്നാ റിയകുട്ടൻ വാ. റിയകുട്ടന്റെ പാചകം ഞാനൊന്ന് കാണട്ടെ . എന്നിട്ട് വേണം ഇവിടെ സ്ഥിരമായി നിർത്തണോ എന്നറിയാൻ "
അവൾ എന്നെ നോക്കി നിന്നു.
"ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു.. വാ ഞാൻ ചുമ്മാ പറഞ്ഞതാ. ഉപ്പ നാളെ രാവിലെ വന്നാൽ ഉടനെ പോയിക്കോ... പോരെ?"
അവളുടെ മുഖം തെളിഞ്ഞോ അതോ ഇരുണ്ടോ?.
"മോളെ അടുക്കളയെല്ലാം വൃത്തികേടായി കിടക്കുകയാ. ആഴ്ചയിൽ ഒരു ദിവസം മാത്രമാ ഇതെല്ലാം വൃത്തി ആക്കുന്നത്. "
അവളേയും കൂട്ടി ഞാൻ അടുക്കളയിൽ എത്തി. അവിടുത്തെ അവസ്ഥ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
"സാർ അവിടെ പോയി ഇരുന്നോ. ഞാൻ വേഗം എന്തെങ്കിലും ഉണ്ടാക്കി തരാം."
💬 Comments
View all comments