Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
ഇവൾ കൊല്ലില്ല എന്നാരു കണ്ടു.. "
"ഞാൻ ഈ രാത്രിയിൽ എന്റെ മോളെ എവിടെ കൊണ്ട് പോയി ആക്കും." ഉപ്പ ചോദിച്ചു.
ഇവളെ എവിടെ കൊണ്ടാക്കിയാലും . ഇനി കൊന്നാലും. അല്ല പത്തു പൈസക്ക് വേശ്യാലയത്തിൽ കൊണ്ട് പോയി വിറ്റാലും എനിക്ക് പ്രശ്നം അല്ല. ഇവളെ ഇവിടുന്ന് ഇപ്പോൾ കൊണ്ട് പോണം.. എന്ന് പറഞ്ഞു ചെറിയുമ്മ അലറി.
വേറെ വഴി ഇല്ലാത്തത് കൊണ്ടാ ഉപ്പ എന്നെ ഇവിടെ...... "
ഇത്രയും പറഞ്ഞു അവൾ കരഞ്ഞു പൊട്ടി കരഞ്ഞു.
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. പിന്നെ സോഫയിൽ ഇരുത്തി കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.
പെട്ടന്ന് അവളുടെ ഭാവം മാറി..
"അയ്യോ!! സാർ ഞാൻ എന്തൊക്കയോ പറഞ്ഞു പോയി. ഞാൻ ഇ പറഞ്ഞതൊന്നും ഉപ്പയോട് പറയല്ലേ.. ഉപ്പക്ക് വിഷമം ആകും. ഉപ്പ ചിലപ്പോൾ ചെറിയുമ്മയെ എന്തെങ്കിലും ചെയ്താലോ?. പാവമാ എന്റെ ഉപ്പ. എന്നെ ഓർത്ത് ആ പാവം വിഷമിക്കുന്നുണ്ടാവും. ചെറിയുമ്മയെ എതിർക്കാനൊന്നും ആ പാവത്തിന് കഴിയില്ല. "
"ഇല്ല ഞാൻ ഒന്നും പറയാൻ പോകുന്നില്ല." ഞാൻ പറഞ്ഞു.
"അയ്യോ!!! സാർ ഒന്നും കഴിച്ചില്ലല്ലോ?. ഞാൻ അതോർത്തില്ല. എന്നോട് ക്ഷമിക്ക് സാർ. ഞാൻ സാറിന് എന്തെങ്കിലും ഉണ്ടാക്കി തരാം."
"അതിന് റിയകുട്ടിക്ക് എന്താ ഉണ്ടാക്കാൻ അറിയുന്നത്?".
"സാറിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ ഉണ്ടാക്കി തരാം "
ഞാൻ ചിരിച്ചു.
"എന്താ സാർ ചിരിച്ചത് എനിക്ക് ഒന്നും അറിയില്ല എന്ന് കരുതിയാണോ?. ഓർമ്മവെച്ച നാൾ മുതൽ സ്വന്തം വീട്ടിലെ വേലക്കാരി ആയിരുന്നവൾ ആണ് ഞാൻ."
💬 Comments
View all comments