0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 838

എന്നാണ് ആദ്യം കരുതിയത്.

"ഞാൻ ഇവിടുന്ന് ഇട്ടുനോക്കിക്കോളാം. എവിടെയാ മാറാനുള്ള സ്ഥലം?." റിയകുട്ടി ചോദിച്ചു..

ആ പെണ്ണ് കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് റിയ കുട്ടി നടന്നു.

"ഒരു നിമിഷം അവിടെ നിൽക്കൂ മോളെ."

ഞാൻ റിയ കുട്ടിയുടെ കൂടെ പോയി. റിയ കുട്ടി ആദ്യം ഒന്ന് പേടിച്ചു. ആ പെണ്ണ് പറഞ്ഞത് പോലെ അവൾ തുണിമാറുമ്പോൾ അവളുടെ കൂടെ ഞാൻ കയറുമോ?.

"ഞാൻ ആ ട്രയൽ റൂമിൽ കയറി ആദ്യം ഒന്ന് പരിശോദിച്ചു. പിന്നെ പുറത്ത് വന്നിട്ട് പറഞ്ഞു.

"ഇനി മോള് പോയി ഇട്ട് നോക്കിക്കോ.. പേടിക്കേണ്ട."

ഞാൻ പുറത്ത് കാത്തു നിന്നു.. അവൾ വേഷം മാറി ഇറങ്ങി വന്നു. അവൾക്ക് അത് കറക്റ്റ് ആയിരുന്നു.

ഞാൻ പറഞ്ഞു.

"അഴിച്ചിട്ടത് ചുരുട്ടിയെടുത്തേക്ക് എവിടെയെങ്കിലും ഇട്ട് കത്തിക്കാം. മോള് ഇനി അത് ഇടേണ്ട."

അവൾ എന്നെ നോക്കി . പിന്നെ അവിടെ കണ്ട കണ്ണാടിയിലും. എന്നിട്ട് ചിരിച്ചു. പിന്നെ ട്രയൽ റൂമിൽ കയറി അഴിച്ചു വെച്ചത് ചുരുട്ടി എടുത്തു.

വീണ്ടും ആ പെണ്ണിന്റെ അടുത്ത് പോയി . അതേ അളവിൽ ഉള്ളത് രണ്ടെണ്ണം കൂടെ എടുത്തു.

"മോൾക്ക് വേറെ എന്തെങ്കിലും വേണോ? ഇവിടുന്ന്. ."

"വേണ്ട"

"എന്നാ ശരി നമുക്ക് ഇനി പോയി. ഐസ്ക്രീം കഴിക്കാം. ഐസ്ക്രീം വേണോ അതോ മസാലദോശ വേണോ?"

"ഐസ്ക്രീം"

ഞാൻ ചിരിച്ചു. ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ നേരം ഒരുത്തൻ അവിടേക്ക് കയറി വന്നു.

"അല്ല!! ഇത് റിയാന അല്ലെ? പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ഇന്നെ കണ്ടത്തെ ഇല്ലല്ലോ? ഇതാര് കൂടെ ഉള്ളത്.? ഇന്റെ പുയ്യാപ്ല ആണോ? ഇന്റെ കെട്ട് കൈഞ്ഞത് ആരും പറഞ്ഞ് കേട്ടില്ലല്ലോ? എപ്പേനും നിക്കാഹ്. കുട്ട്യോളായോ? എന്നെ മനസ്സിലായില്ലേ ? ഞാൻ ഫൈസി. "

ഒരു നിമിഷം കൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങൾ.

എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു.

"ആ ആയി. കെട്ടും കയിഞ്ഞു കുട്ട്യോളും ആയി. കുട്ടീന്റെ പേരിടലിനു അന്നെയും ബിളിക്കാട്ടാ. ഈ ഇന്റെ പാട് നോക്കി പോടാ അവിടുന്ന്.

💬 Comments

View all comments