0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

സംസാരിക്കട്ടെ. ഇന്നലെ ഉള്ള ദേഷ്യം ചിലപ്പോൾ മാറിക്കാണും. അങ്ങനെ എങ്കിൽ നമ്മക്ക് വീട്ടിൽ തന്നെ പോകാം."

"ഇല്ല. ഉപ്പ ഞാൻ ഇനി അവിടേക്ക് ഇല്ല. ചെറിയുമ്മ ഇന്നലെ എന്താ പറഞ്ഞതെന്ന് ഉപ്പ കേട്ടതല്ലേ. ഇനി അയാൾ വന്നാൽ എന്നെ അയാൾക്ക് കൊടുക്കില്ല എന്ന് എന്താ ഉറപ്പ്. അതിലും നല്ലത് എന്നെ കൊന്നേക്ക് ഉപ്പാ! ഞാൻ സന്തോഷത്തോടെ എന്റെ ഉമ്മയുടെ അടുത്തേക്ക് പൊയ്ക്കോളാം"

" മോളെ... നീ എന്താ പറയുന്നേ...? അതിനാണോ ഇത്രയും നാൾ ഉപ്പ കഷ്ട്ടപെട്ടത്. "

"മതി മതി ഉപ്പയും മോളും സങ്കടം പറഞ്ഞത്. ഇക്ക പോയി ഇക്കയുടെ ജോലി നോക്ക്. നമുക്ക് എല്ലാം ശരിയാക്കാം."

ഇക്ക പുറത്തേക്ക് പോയി. ഞാൻ സോഫയിൽ ഇരുന്നു. അവൾ അവിടെ നിലത്ത് ഇരുന്നു കരഞ്ഞു. ഞാൻ കുറച്ചു സമയം അവളെ നോക്കി അവിടെ ഇരുന്നു. എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു. പിന്നെ എഴുനേറ്റ് പോയി അവളോട് പറഞ്ഞു.

" ഒരു കാര്യം ചെയ്‌ മോള് പോയി ഉള്ളതിൽ നല്ലത് ഒന്ന് മാറിയേച്ചു വന്നേ. നമുക്ക് ഒന്ന് പുറത്ത് പോയി വരാം. ഉച്ചക്കേക്ക് എന്തേലും ഉണ്ടാക്കണ്ടേ? എന്തേലും കഴിക്കേണ്ടേ? അടുക്കളയിൽ എന്തൊക്കെയാ വേണ്ടത് എന്ന് നോക്കി വാ അപ്പോഴേക്കും ഞാൻ റെഡിയാവട്ടെ. നമുക്ക് ഒരുമിച്ചു പോയി എല്ലാം വാങ്ങി വരാം. ഒന്ന് കറങ്ങി വരുമ്പോഴേക്കും ഈ സങ്കടം ഒക്കെ മാറും. "

"ഞാൻ വരുന്നില്ല സാർ. ഞാൻ കുറച്ചു സമയം ഇവിടെ ഇരുന്നോട്ടെ? സാർ എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങി വന്നാൽ മതി ഞാൻ ഉണ്ടാക്കി തരാം."

💬 Comments

View all comments