0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ഞാൻ അവളെ ഒന്ന് നോക്കി.

"ഞാൻ പറഞ്ഞത് കേൾക്കുന്നോ അതോ ഇവിടെ ഇരുന്നു കരയുന്നോ?"

"എനിക്ക്... എനിക്ക്... വേറെ നല്ലത് ഒന്നും ഇല്ല സാർ." അവൾ കരഞ്ഞു.

"ഉപ്പ കുറച്ചു ദിവസം മുൻപ് പുതിയത് ഒന്ന് വാങ്ങി തന്നില്ലേ ? മോളുടെ പിറന്നാളിനോ മറ്റോ? "

"വാങ്ങി... പക്ഷെ ചെറിയുമ്മ അത് എനിക്ക് തരാൻ വിട്ടില്ല. വീട്ടിൽ പണിയെടുക്കുന്നവൾക്ക് പുതിയത് ഒന്നും വേണ്ട എന്ന് പറഞ്ഞു."

""അപ്പോൾ മോള് ഇടുന്ന ഡ്രെസ്സ് ? "

"അത് എന്റെ അനിയത്തി ഇട്ട് വേണ്ട എന്ന് വെക്കുന്നതാ."

"അനിയത്തി ചെറിയ കുട്ടിയല്ലേ? "

"പ്രായത്തിൽ മാത്രമാ ചെറുത് . കാഴ്ച്ചയിൽ എന്നെക്കാളും വലുതാ."

"സാരമില്ല. പോട്ടെ പോട്ടെ. ശരി എന്നാൽ പോയി മുഖം എല്ലാം കഴുകി വൃത്തി യായിട്ടുവാ. വേഷം ഇതൊക്കെ മതി. അല്ലെങ്കിലും ഈ പൊന്നുംകുടത്തിന് എന്തിനാ പൊട്ട്. റിയകുട്ടി അല്ലെങ്കിലും നല്ല മൊഞ്ചത്തി അല്ലേ? "

അവൾ ചെറുതായി ചിരിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എഴുനേൽപ്പിച്ചു.

"പോ പോയി എന്തൊക്കെയാ വേണ്ടത് എന്ന് നോക്ക്."

എന്ന് പറഞ്ഞു ഞാൻ പോയി വേഷം മാറി വന്നു. അപ്പോഴേക്കും അവൾ റെഡിയായി വന്നു.

"എന്നാ നമുക്ക് പോകാം? "

അവൾ ചിരിച്ചു.

"എന്റെ മുന്നിൽ നിന്ന് ഇനി കരയരുത്. മനസ്സിലായോ? എല്ലാം നമുക്ക് ശരിയാക്കാം. "

ഞങ്ങൾ വാതിൽ പൂട്ടി ഇറങ്ങി. താഴെയെത്തി. കാറിന്റെ മുൻസീറ്റ് അവൾക്ക് തുറന്നു കൊടുത്തു എന്നിട്ട് ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ ഇരുന്നു.

"ഞാൻ പിന്നിൽ ഇരുന്നാൽ പോരെ?"

"ഞാൻ എന്താ നിന്റെ ഡ്രൈവറോ?"

💬 Comments

View all comments