0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

അവൾ മുന്നിൽ കയറി എന്നിട്ട് പറഞ്ഞു.

"ഉപ്പ... ഉപ്പയോട്"

ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു ഗെയ്റ്റിനടുത് കൊണ്ടുപോയി നിർത്തി. ഇക്ക അവിടെ ഉണ്ടായിരുന്നു.

"ഇക്കാ.. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. "

"അത് വേണോ സാർ? ആരെങ്കിലും കണ്ടാൽ... സാറിന് ചീത്തപ്പേര് ആവില്ലേ.?"

"അതിന് ഇക്കയുടെ മോള് ചീത്ത ആണോ ? എനിക്ക് ചീത്ത പേര് ഉണ്ടാകാൻ... ഇനി ഉണ്ടായാലും എനിക്ക് സാരമില്ല. ഇവിടെ ഒറ്റയ്ക്ക് കഴിയുന്ന എനിക്ക് ഇത്തിരി ചീത്തപ്പേരു കിട്ടിയെന്ന് വെച്ച് എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇനി എന്റെ കൂടെ മോളെ അയക്കുന്നത് കൊണ്ടാണോ?. "

"അയ്യോ!! അങ്ങനെ ഒന്നും പറയല്ലേ സാർ. ഞാൻ അങ്ങനെ തെറ്റായി ഒന്നും പറഞ്ഞതല്ല. സാറിന് മോശം വരരുത് എന്ന് കരുതി പറഞ്ഞതാ... ഇനി എനിക്ക് അങ്ങനെ ഒരു പേടി ഉണ്ടായിരുന്നെങ്കിൽ . ഞാൻ ഇന്നലെ രാത്രി എന്റെ മോളെ സാറിന്റെ അടുത്താക്കി വീട്ടിൽ പോയി കിടക്കുമായിരുന്നോ? സാറിന്റെ കൂടെ എന്റെ മോളെ എവിടെ അയക്കാനും എനിക്ക് പേടിയില്ല സാർ. അവൾക്ക് ഒരാപത്തും വരില്ല എനിക്കറിയാം. "

"എന്നാൽ ശരി ഞങ്ങള് വേഗം പോയിട്ട് വരാം. "

"ശരി സാർ."

"ഉപ്പാ" അവൾ വിളിച്ചു.

ഇക്ക ചിരിച്ചു.

"ഒന്നും ഇല്ല മോളെ. മോള് പേടിക്കേണ്ട മോള് പോയിട്ട് വാ. ഈ ജീവിതകാലം മുഴുവനും മോള് സാറിന്റെ കൂടെ പോയാലും മോള് പേടിക്കേണ്ട . സാർ നല്ല ആളാ."

ഞാൻ വണ്ടി മുന്നോട്ടെടുത്തു. ഞാൻ

💬 Comments

View all comments