0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.7K

ചോദിച്ചു.

"എന്താ ചെറിയുമ്മയുടെ പേര്? "

"സുബൈദ "

"അനിയത്തിയുടെയോ? "

"സുഹാന"

എന്താ അയാളുടെ പേര്. ?

"ആലി..... ആലി മുസ്തഫ"

"അപ്പൊ മോളുടെ ഉമ്മയുടെ പേരോ?"

"റുഖിയ"

"അതിരിക്കട്ടെ... മോൾക് ഏത് ഡ്രെസ്സാ ഇഷ്ട്ടം?."

"എനിക്ക് അങ്ങനെ ഒന്നും ഇല്ല. "

"എന്നാലേ നമുക്ക് ആദ്യം കുറച്ചു ഡ്രസ്സ്‌ എടുക്കാം.. എന്നിട്ട് ഒരു ഐസ്ക്രീം കഴിച്ചിട്ട് സാധനങ്ങൾ വാങ്ങാം. "

"എനിക്ക് ഡ്രസ്സ് ഒന്നും വാങ്ങേണ്ട സാർ"

"അപ്പൊ!!! റിയ കുട്ടിക്ക് ഒരുപാട് ഡ്രെസ്സ് ഉണ്ടോ?. പിന്നെന്തേ ഇന്നലെ ഇട്ട ഡ്രെസ്സ് തന്നെ ഇന്ന് കുളിച്ചിട്ടും ഇട്ടത്?"

അവൾ കരഞ്ഞു.

"അതേ എന്റെ റിയകുട്ടി .. എന്റെ കൂടെ എന്റെ ഫാറ്റിൽ നിൽക്കുമ്പോൾ നല്ല ഡ്രെസ്സ് ഇട്ട് വേണം നിൽക്കാൻ. അല്ല അപ്പൊ!!! റിയ കുട്ടിയുടെ കൈയിൽ കണ്ട ആ തൂണി കെട്ട് എന്താ?"

"അത് എന്റെ ഉമ്മയുടെ സാരിയ. അതും പുതച്ച ഞാൻ എന്നും ഉറങ്ങാറ്. അപ്പോൾ എന്റെ ഉമ്മ കൂടെ ഉള്ളത് പോലെ തോന്നും.. എന്റെ ഉമ്മയുടെ ബാക്കിയെല്ലാം ചെറിയുമ്മ കത്തിച്ചു കളഞ്ഞു. അത് മാത്രമേ എനിക്ക് കിട്ടിയുള്ളൂ.. അതിൽ എന്റെ ഉമ്മാന്റെ മണം ഉണ്ട്."

ഞങ്ങൾ നേരെ അധികം വലുതല്ലാത്ത ഒരു തുണിക്കടയിൽ കയറി. അവിടെ കണ്ട ഒരു പെണ്ണിനോട് കാര്യം പറഞ്ഞു. അവൾ റിയ കുട്ടിയേയും കൂട്ടി മറ്റൊരു സെക്ഷനിലേക്ക് പോയി അവിടുന്ന് ഒന്ന് രണ്ടു ചൂരിദാർ നോക്കി പിന്നെ രണ്ടു പാവാടയും ബ്ലൗസും. അതിന്റെ കൂടെ ഷാളും . പിന്നെ അടിയിൽ ഇടുന്നതും എടുത്തു..

"ഞാൻ മോള്

💬 Comments

View all comments