0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.8K

ഒന്ന് ഇവിടുന്ന് ഇട്ട് നോക്ക്. പേടിയാണെങ്കിൽ ഇപ്പോൾ ഇട്ടതിന്റെ മുകളിൽ കൂടെ ഇട്ട് നോക്കിയാലും മതി."

അപ്പൊൾ ആ പെണ്ണ് പറഞ്ഞു.

"സാർ അങ്ങനെ ഇട്ടാൽ അളവ് ശരിയാകില്ല സാർ. സാർ ഒന്നിക്കിൽ വീട്ടിൽ കൊണ്ട് പോയി ഇട്ട് നോക്കിയിട്ട്. ശരിയല്ലെങ്കിൽ പറഞ്ഞാൽ മതി. അളവ് ശരിയാക്കി തരാം പക്ഷെ തിരിച്ചെടുക്കില്ല. അല്ലെങ്കിൽ ഇവിടുന്ന് തന്നെ ഇട്ടുനോക്കാം. പേടിയാണെങ്കിൽ സാറും കൂടെ കയറിക്കോ?"

അവളുടെ മോന്ത നോക്കി ഒന്ന് പൊട്ടിക്കണം എന്നാണ് ആദ്യം കരുതിയത്.

"ഞാൻ ഇവിടുന്ന് ഇട്ടുനോക്കിക്കോളാം. എവിടെയാ മാറാനുള്ള സ്ഥലം?." റിയകുട്ടി ചോദിച്ചു..

ആ പെണ്ണ് കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് റിയ കുട്ടി നടന്നു.

"ഒരു നിമിഷം അവിടെ നിൽക്കൂ മോളെ."

ഞാൻ റിയ കുട്ടിയുടെ കൂടെ പോയി. റിയ കുട്ടി ആദ്യം ഒന്ന് പേടിച്ചു. ആ പെണ്ണ് പറഞ്ഞത് പോലെ അവൾ തുണിമാറുമ്പോൾ അവളുടെ കൂടെ ഞാൻ കയറുമോ?.

"ഞാൻ ആ ട്രയൽ റൂമിൽ കയറി ആദ്യം ഒന്ന് പരിശോദിച്ചു. പിന്നെ പുറത്ത് വന്നിട്ട് പറഞ്ഞു.

"ഇനി മോള് പോയി ഇട്ട് നോക്കിക്കോ.. പേടിക്കേണ്ട."

ഞാൻ പുറത്ത് കാത്തു നിന്നു.. അവൾ വേഷം മാറി ഇറങ്ങി വന്നു. അവൾക്ക് അത് കറക്റ്റ് ആയിരുന്നു.

ഞാൻ പറഞ്ഞു.

"അഴിച്ചിട്ടത് ചുരുട്ടിയെടുത്തേക്ക് എവിടെയെങ്കിലും ഇട്ട് കത്തിക്കാം. മോള് ഇനി അത് ഇടേണ്ട."

അവൾ എന്നെ നോക്കി . പിന്നെ അവിടെ കണ്ട കണ്ണാടിയിലും. എന്നിട്ട് ചിരിച്ചു. പിന്നെ ട്രയൽ റൂമിൽ കയറി അഴിച്ചു വെച്ചത് ചുരുട്ടി എടുത്തു.

വീണ്ടും ആ പെണ്ണിന്റെ അടുത്ത് പോയി .

💬 Comments

View all comments