Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
അതേ അളവിൽ ഉള്ളത് രണ്ടെണ്ണം കൂടെ എടുത്തു.
"മോൾക്ക് വേറെ എന്തെങ്കിലും വേണോ? ഇവിടുന്ന്. ."
"വേണ്ട"
"എന്നാ ശരി നമുക്ക് ഇനി പോയി. ഐസ്ക്രീം കഴിക്കാം. ഐസ്ക്രീം വേണോ അതോ മസാലദോശ വേണോ?"
"ഐസ്ക്രീം"
ഞാൻ ചിരിച്ചു. ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ നേരം ഒരുത്തൻ അവിടേക്ക് കയറി വന്നു.
"അല്ല!! ഇത് റിയാന അല്ലെ? പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം ഇന്നെ കണ്ടത്തെ ഇല്ലല്ലോ? ഇതാര് കൂടെ ഉള്ളത്.? ഇന്റെ പുയ്യാപ്ല ആണോ? ഇന്റെ കെട്ട് കൈഞ്ഞത് ആരും പറഞ്ഞ് കേട്ടില്ലല്ലോ? എപ്പേനും നിക്കാഹ്. കുട്ട്യോളായോ? എന്നെ മനസ്സിലായില്ലേ ? ഞാൻ ഫൈസി. "
ഒരു നിമിഷം കൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങൾ.
എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു.
"ആ ആയി. കെട്ടും കയിഞ്ഞു കുട്ട്യോളും ആയി. കുട്ടീന്റെ പേരിടലിനു അന്നെയും ബിളിക്കാട്ടാ. ഈ ഇന്റെ പാട് നോക്കി പോടാ അവിടുന്ന്. ഓരോരുത്തര് രാവിലെ തന്നെ ഇറങ്ങിരിക്കിന്നു. കെട്ടിയോ കുട്ടിയായോ എന്ന് ചോദിച്ചോണ്ട്. .നീ വാ പെണ്ണേ"
"ആള് നല്ല ചൂടിൽ ആണല്ലോ ? എന്തായാലും നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്. " അതും പറഞ്ഞു ഫൈസി പോയി. റിയാനാ ചിരിച്ചു കൊണ്ട് എന്റെ കൂടെ വന്നു കാറിൽ കയറി.
"ചീത്ത പേര് ആയല്ലോ പെണ്ണെ" ഞാൻ പറഞ്ഞു.
അവൾ എന്നെ നോക്കി.
" എന്നെ നോക്കണ്ട. എനിക്കല്ല ഇനിക്ക്. എനിക്ക് എന്ത് ചീത്ത പേര് വരാനാ.? ഇത്രയും നല്ല മൊഞ്ചുള്ള പെണ്ണ് എന്റെ ബീബി ആണെന്ന്
💬 Comments
View all comments