Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
പറയുന്നത് ഞമ്മക്ക് നല്ലതല്ലേ? " ഞാൻ പറഞ്ഞു
അവൾ എന്നെ നോക്കി ചിരിച്ചു.
എന്നിട്ട് പറഞ്ഞു.
" ഞമ്മളെ ഭാഷ എങ്ങനെ പഠിച്ചു . അതാ ഞാൻ ഞെട്ടിപ്പോയത് "
"അതോ!!! അത് മോളുടെ ഉപ്പ പഠിപ്പിച്ചു തന്നത്. അല്ലാതെ പിന്നാര്.. മോൾക്ക് വിഷമം ആയോ അവൻ അങ്ങനെ പറഞ്ഞതും ഞാൻ അതിന് പറഞ്ഞ മറുപടിയും കേട്ട്".
"ഇല്ല " അതും പറഞ്ഞു അവൾ ചിരിച്ചു.
"എപ്പോഴും ഇങ്ങനെ ചിരിക്കണം. മോളുടെ ചിരിക്കാണാൻ നല്ല മൊഞ്ചാ.. കരഞ്ഞു കരഞ്ഞു ആ മൊഞ്ചു കളയരുത്. .."
അവൾ പിന്നെയും ചിരിച്ചു.
"അതിരിക്കട്ടെ!! ഏതാ അവൻ. ? ഏതാ ആ ശൈത്താൻ? ഇത്രയും നാൾ കാണാതിരുന്നിട്ടും. മോളെ എത്ര പെട്ടന്നാ അവൻ തിരിച്ചറിഞ്ഞത്.? "
"അത്... അത്... അയാളുടെ മോളുടെ മോളുടെ മോനാ. "
"ആരുടെ?
"ആയാളില്ലേ .... ആ ആലി. അയാളുടെ. അവന്റെ അനിയത്തിയ ഞാൻ പറഞ്ഞ എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി. അവനും എന്റെ കൂടെയാ പഠിച്ചത്. എന്നിട്ടാ എന്നെ കെട്ടണം എന്ന് പറഞ്ഞു അയാൾ നടന്നത്. "
ഞാൻ ചിരിച്ചു.
"സാറ് ചിരിച്ചോ....!! അയാൾ എന്നെ കെട്ടിയിരുന്നേ.... എന്റെ മേത്തു തൊട്ടിരുന്നേ... ഞാൻ ചത്തുകളഞ്ഞേനെ. "
"ഇനി അത് ഓർക്കേണ്ട . അയാളുടെ കാര്യം വിട്ടേക്ക്. ഇനി ഒരിക്കലും അയാൾ മോളുടെ പിന്നാലെ നടക്കില്ല. പോരെ?"
"മ്..."
അത് പറഞ്ഞില്ലല്ലോ ? എങ്ങനെയാ ഏട്ടനും അനിയത്തിയും മോളുടെ കൂടെ പഠിച്ചത്.?"
" അത്! ഫൈസി രണ്ടുകൊല്ലം തോറ്റു "
"മോൾക്ക് വീണ്ടും പഠിക്കണം എന്നുണ്ടോ?
💬 Comments
View all comments