Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
ട്രോളി തള്ളിക്കൊണ്ട് ഞാൻ നടന്നു. റിയാന ഓരോന്ന് ഓരോന്നായി എടുത്തു വെച്ചു
ബിരിയാണി അരി കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചു. അവൾ അതും എടുത്തു വെച്ചു പുട്ട് പൊടി , പത്തിരി പൊടി, അപ്പം പൊടി , മുളക്, മല്ലി, മഞ്ഞൾ, കടല, ചെറുപയർ, അങ്ങനെ എല്ലാം എടുത്തു വെച്ചു . പഴങ്ങളും, പച്ചക്കറികളും എല്ലാം വാങ്ങി. അവിടയുള്ളവർ തന്നെ എല്ലാം വണ്ടിയിൽ എടുത്തു വെച്ചു.
ഞങ്ങൾ ഫ്ലാറ്റിൽ തിരിച്ചെത്തി. ഞങ്ങളെ കണ്ടു ഇക്ക അവിടെ വന്നു. പോകുമ്പോൾ കണ്ട മകളെ അല്ല തിരിച്ചു വരുമ്പോൾ ഇക്ക കണ്ടത്.
വേഷം മാറി സന്തോഷത്തിൽ ചിരിച്ചു വരുന്ന മകളെയാണ് ഇക്ക കണ്ടത്.
"എന്തേ ഇക്ക ഇങ്ങനെ നോക്കുന്നത്. ഇത് ഇക്കയുടെ മോൾ തന്നെയാ" ഞാൻ പറഞ്ഞു.
"അത് എനിക്ക് മനസ്സിലായി സാറെ. പക്ഷെ എന്റെ മകളുടെ മുഖത്തുള്ള ഈ ചിരി. ഇത് ഞാൻ കണ്ടിട്ട് കുറേ ആയി. അതാ " ഇക്ക പറഞ്ഞു.
"അതേ കുറെ സാധനങ്ങൾ ഉണ്ട് മുകളിലേക്ക് കൊണ്ട് പോകാൻ . അതിന് ഇക്കയുടെ സഹായം വേണം. എല്ലാം ഇക്കയുടെ മോൾ തന്നെ സെലക്റ്റ് ചെയ്തതാ. " ഞാൻ പറഞ്ഞു.
"അത് സാർ പറഞ്ഞിട്ട. അടുക്കളയിൽ വേണ്ടതെല്ലാം വാങ്ങണം എന്ന്. ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ കാര്യമായി ഒന്നും കണ്ടില്ല അതാ ഞാൻ....!"
ഞങ്ങൾ മൂന്നാളും ചേർന്നു എല്ലാ സാധനവും എടുത്തു മുകളിലെ എന്റെ ഫാറ്റിൽ കൊണ്ട് വെച്ചു
"ഇക്ക ഒരു നിമിഷം ഇവിടെ നിൽക്കു ഞാൻ ഇപ്പോൾ വരാം.
💬 Comments
View all comments