Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
"
ഫ്ലാറ്റിൽ ഇക്കയെ നിർത്തി ഞാൻ താഴെ പോയി കാറിൽ നിന്നും ഒരു കവർ എടുത്തു കൊണ്ട് വന്നു. അവൾ കാണാതെ ഞാൻ ആ മാളിലെ ഹോട്ടലിൽ നിന്നും വാങ്ങിയ മസാല ദോശ ആയിരുന്നു അത്.
ഞാൻ അത് മേശയിൽ കൊണ്ട് പോയി വെച്ചു.
റിയാന അവൾക് എടുത്ത ഡ്രെസ്സ് അവളുടെ ഉപ്പയെ കാണിക്കുകയായിരുന്നു.
"എന്തിനാ സാറെ ഇതൊക്കെ വാങ്ങിയത്. ഒന്നോ രണ്ടോ വാങ്ങിയാൽ മതിയായിരുന്നു. എനിക്കറിയാം!! ഇവളുടെ ചെറിയുമ്മ ഇവളുടെ ഡ്രെസ്സ് പോലും എടുക്കാൻ വിട്ടിട്ടില്ല എന്ന്. ഇന്ന് വൈകുന്നേരം ഒന്നോ രണ്ടോ ഡ്രസ്സ് എന്തായാലും വാങ്ങി കൊടുക്കാം എന്ന് ഞാൻ കരുതിയതാ " ഇക്ക പറഞ്ഞു.
"ഇതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതാ ഉപ്പാ... സാറ് നിർബന്ധിച്ചു വാങ്ങി തന്നതാ."
"എന്തായാലും ഇക്ക വാങ്ങാൻ വിചാരിച്ചത് ഞാൻ വാങ്ങി എന്ന് കരുതിയാൽ മതി "
"ഇതിന്റെയൊക്കെ കടം ഞാൻ എപ്പോൾ വീട്ടും. എന്റെ പടച്ചോനെ?"
"കടമൊക്കെ വീട്ടാൻ ഈ ഇനിയും ഒരുപാട് സമയം ഉണ്ട് . ഇപ്പോൾ വാ നമുക്ക് ഒരു സാധനം കഴിക്കാം. "
എന്താണെന്നറിയാൻ അവർ രണ്ടാളും എന്റെ കൂടെ ഡെയിനിങ് ടേബിളിൽ വന്നു. മസാല ദോശ കണ്ട് റിയാന എന്നെ നോക്കി.. ഇതെപ്പോൾ വാങ്ങി എന്നായിരിക്കും അവളുടെ സംശയം. ഞാൻ പലപ്പോഴും അവിടുന്ന് കഴിച്ചിട്ടുള്ളത് കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ . അവർ അത് പാക്ക് ചെയ്തു കൊണ്ടതന്നതാണ്. പക്ഷെ അവർ കൊണ്ടു വന്നു തരുന്നത് അവൾ കണ്ടില്ല എന്ന് മാത്രം.
മസാല ദോശയും കഴിച്ച് ഇക്ക പുറത്തേക്ക് പോയി.
💬 Comments
View all comments