0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]

Author : VaSco Read All Parts 1.8K

കൊണ്ടുവന്ന സാധനങ്ങൾ എല്ലാം . അവൾ അടുക്കളയിൽ ഭംഗിയായി എടുത്തുവച്ചു. എന്നിട്ട് വന്നു ചോദിച്ചു.

" ഇനി എന്താ ഉണ്ടാകേണ്ടത് സാർ ? ഉച്ചയ്ക്ക്."

"അതൊക്കെ ഇനി റിയകുട്ടിയുടെ ഇഷ്ടമാണ്. അടുക്കള മുഴുവനും ഇനി റിയ കുട്ടിയുടെ കൺട്രോളിൽ ആണ്. റിയ കുട്ടിക്ക് ഇഷ്ടമുള്ളത് എന്തായാലും ഉണ്ടാക്കിക്കോ""

" അയ്യോ!!! അത് വേണ്ട. സർ പറഞ്ഞാൽ മതി. ഇപ്പോൾ സാധനം എല്ലാം ഉണ്ടല്ലോ? സാർ എന്തുപറഞ്ഞാലും ഞാൻ ഉണ്ടാക്കിത്തരാം. എനിക്ക് അറിയുന്നതാണെങ്കിൽ.?

"എന്ന!!! നല്ലൊരു സാമ്പാറും ചോറും ഉണ്ടാക്കിക്കോ. മീൻ വറുത്തതും, ബീഫ് ഫ്രൈയും. കൂടെ ഒരു തോരനും... ഇതൊക്കെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാകുമോ?"

" ഒരു ബുദ്ധിമുട്ടുമില്ല ഇതൊക്കെ ഈസി അല്ലേ. ഞാൻ പെട്ടെന്ന് ഉണ്ടാക്കിത്തരാം."

" ഞാനും കൂടണോ ഉണ്ടാക്കാൻ.? എനിക്കും പഠിക്കാലോ. റിയ കുട്ടി ഇവിടുന്ന് പോയാലും. എനിക്ക് എന്തേലും ഉണ്ടാക്കാൻ പറ്റുമല്ലോ. "

റിയ കുട്ടിയുടെ മുഖം മങ്ങി. എന്നിട്ട് ചോദിച്ചു.

" ഞാൻ ഇവിടെ നിൽക്കുന്നത് സാറിന് ഇഷ്ടമല്ലേ?

"റിയ കുട്ടിയല്ലേ പറഞ്ഞത്. ഏതേലും ഹോസ്റ്റലിൽ താമസിക്കാനുള്ള വഴി ഉണ്ടാക്കിത്തരാൻ. അങ്ങനെയാണെങ്കിൽ അപ്പോഴേക്കും എന്തെങ്കിലും ഉണ്ടാക്കാൻ പഠിക്കാലോ?"

" സാറിന് വിരോധമില്ലെങ്കിൽ ഞാനീ അടുക്കളയിലെങ്ങാനും കിടന്നോളാം. സാറിന് വേണ്ടുന്നതെല്ലാം ഉണ്ടാക്കിത്തരാം. സാറിന്റെ വസ്ത്രങ്ങൾ നനച്ചു തരാം. ഈ വീട് വൃത്തിയാക്കി കൊള്ളാം. സാർ എന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചാൽ മാത്രം മതി. അതാകുമ്പോൾ എനിക്കൊന്നും എന്റെ ഉപ്പയെ കാണാനും പറ്റുമല്ലോ? "

" അപ്പോൾ റിയ കുട്ടിക്ക് ജോലിക്ക് പോകണ്ടേ? റിയ കുട്ടിയല്ലേ പറഞ്ഞത് എന്തെങ്കിലും ജോലി വേണമെന്ന് "

"

💬 Comments

View all comments