Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
ഇതെല്ലാം ചെയ്തിട്ട് ഞാൻ ജോലിക്ക് പോയി കൊള്ളാം. സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാറിന് നല്ല ഭക്ഷണം വെച്ച് തരാം. അപ്പോൾ സാറിന് ഹോട്ടലിൽ പോവാതെ ഭക്ഷണം കഴിക്കാല്ലോ? എനിക്ക് പേടിക്കാതെ കിടന്നുറങ്ങുകയും ചെയ്യാം. "
" അതിന് മോളുടെ ഉപ്പ സമ്മതിക്കുമോ? . മോളെ എന്റെ വേലക്കാരിയാക്കാൻ.. "
അവളുടെ മുഖം ഒന്നുകൂടെ മങ്ങി.
" അതിന് ഞാൻ വേലക്കാരി അല്ലല്ലോ. ഞാൻ താമസിക്കുന്ന വീട്ടിലെ ജോലികൾ ചെയ്യേണ്ടത് എന്റെ കടമയല്ലേ. . എന്റെ വീട്ടിലും ഞാൻ അതുപോലെയാണല്ലോ കഴിഞ്ഞത്. സാറിന് സമ്മതമാണോ ഞാനിവിടെ നിൽക്കുന്നത് "?
ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
" എന്താ സമ്മതമല്ലാതിരിക്കാൻ. ഈ വീടും നോക്കും നല്ല ഭക്ഷണവും കിട്ടും. കൂടാതെ ഈ മൊഞ്ചത്തി കുട്ടിയെ കാണുകയും ചെയ്യാലോ. എനിക്ക് സമ്മതമാണ്. ഞാൻ മോളുടെ ഉപ്പയോട് സംസാരിച്ചു നോക്കട്ടെ."
അവൾക്ക് നാണവും സന്തോഷവും ഉണ്ടായി. അവൾ ചിരിച്ചു.
"എന്നാ ശരി!! വേഗം പരിപാടി നോക്ക്. സമയം ഉച്ച ആകാറായി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ഞാനിവിടെത്തന്നെ കാണും."
ഞാൻ സോഫയിൽ പോയിരുന്നു. ടിവി ഓൺ ചെയ്തു. ഒരു സിനിമ വെച്ചു വെറുതെ അതിൽ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ഞാൻ ഇക്കയെ വിളിച്ചു.
" ഉച്ചയ്ക്ക് ഹോട്ടലിൽ പോകേണ്ട . ഇവിടുന്ന് കഴിക്കാം. ഇങ്ങ് പോര്."
" അയ്യോ!! അത് വേണ്ട സർ. വെറുതെ സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ."
"എനിക്കെന്തു ബുദ്ധിമുട്ട്. ഇക്കയുടെ മോള് ആണ് എല്ലാം ഉണ്ടാക്കുന്നത്. പിന്നെ എനിക്ക് എന്ത് ബുദ്ധിമുട്ട്. ഇക്ക വന്നാൽ അവൾക്കും അത് സന്തോഷമാകും. സന്തോഷത്തോടെ
💬 Comments
View all comments